കുന്ദമംഗലം : വഴിയോര കച്ചവടം നിയന്ത്രിക്ക ണമെന്നും നിയമാനുസൃതംകച്ചവടം നടത്തുന്ന സ്ഥാപന ങ്ങൾക്കരികിൽ തെരുവ് കച്ചവടം നടത്തുന്ന വർക്കെതിരെ നടപടി സ്വീകരി ക്കണമെന്നും കാരന്തൂർ വ്യാപാരി വ്യവസായി സമിതി കാരന്തൂർ യൂണിറ്റ് സംഘടിപ്പിച്ച കൺവൻഷൻ ആവശ്യപെട്ടു . ഏരിയ പ്രസിഡണ്ട് ഒ. വേലായുധൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സി.എം. ബൈജു മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് ഭാരവാഹികളായ എൻ. കെ. സക്കീർ ഹുസൈൻ, നവാസ് കെ.പി. എന്നിവർ സംസാരിച്ചു. വഴിയോരക്കച്ചവടം നിയന്ത്രിക്കുക, നിയമാനുസൃതം കച്ചവടം നടത്തുന്ന സ്ഥാപനത്തിൻ്റെ പരിസരത്ത് വെച്ച് നടത്തുന്ന തെരുവ് കച്ചവടം അവസാനിപ്പിക്കുക, നിയമാനുസൃതം കച്ചവടം നടത്തുന്ന കച്ചവടക്കാരെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി മൂന്നിന് നടക്കുന്ന കലക്ടറേറ്റ് മാർച്ച് വിജയിപ്പിക്കുവാൻ കൺവൻഷൻ തീരുമാനിച്ചു.അജുവ ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷനിൽ യൂണിറ്റ് പ്രസിഡണ്ട് നാസർ കാരന്തൂർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.അനീഷ് കുമാർ സ്വാഗതവും ട്രഷറർ അജയ് സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.