കുന്ദമംഗലം: കലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്നും ബോട്ടണിയിൽ ഭർത്താവിനും ഭാര്യക്കും ഒരേ ദിവസം ഡോക്ടറേറ്റ് ലഭിച്ചു. ചെറുകുളത്തൂർ സ്വദേശി മഹേഷ്മോഹനനും ഭാര്യ പാലക്കാട് മുണ്ടൂർ സ്വദേശി നീനയുമാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. പുറത്താട്ട് മോഹനന്റെയും സതീദേവിയുടെയും മകനായ മഹേഷ് മോഹനൻ കോഴിക്കോട് അച്ചുതൻസ് ഗേൾസ് ഹയർസെക്കണ്ടറിസ്ക്കൂളിൽ അദ്ധ്യാപകനാണ്. ദേവഗിരി സെന്റ് സോജഫ് കോളേജ് അദ്ധ്യാപികയാണ് നീന. മുണ്ടൂർ സമൃദ്ധിയിൽ പ്രഭാകരന്റെയും സുമതിയുടെയും മകളാണ്. മകൾ: നവോമികമഹേഷ്.