താമരശ്ശേരി : കർണാടകയിലെ ഗുണ്ടൽപ്പെട്ട് ബന്ദിപ്പൂർ റോഡിൽ നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു.
കാറിൽ ഉണ്ടായിരുന്ന താമരശ്ശേരി പെരുമ്പള്ളി സ്വദേശി ഡ്രൈവർ അസീസിൻ്റെ മകൻ ജംസില്‍(30)ആണ് മരണപ്പെട്ടത്. സഹയാത്രികനായ താമരശ്ശേരി അമ്പായത്തോട് സ്വദേശി റഷീദിൻ്റെ മകൻ അൻഷാദിൻ്റെ നില ഗുരുതരമാണെന്നാണ് വിവരം.ഇന്നു പുലര്‍ച്ചെയാണ് ബന്ധിപൂര്‍ ഹെെവേയില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് അപകടമുണ്ടായത്.ഗുണ്ടല്‍പേട്ട് ഹോസ്പിറ്റലില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഏറ്റു വാങ്ങാന്‍ നാട്ടുകാരും കുടുംബാംഗങ്ങളും ഗുണ്ടല്‍പ്പേട്ടിലേക്ക് തിരിച്ചു.
