കുന്ദമംഗലം : എല്ലാ വീടുകളിലും കറിവേപ്പിലയും മുളകിൻ തൈകളും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച കറിവേപ്പിലയും കാന്താരിയും പദ്ധതിക്ക് കോണോട്ട് എ.എൽ.പി സ്കൂളിൽ തുടക്കമായി.വിവിധ വീടുകളിൽ നിന്നും കർഷകരിൽ നിന്നും ശേഖരിക്കുന്ന ഇത്തരം തൈകൾ സ്കൂളിൽ സംഭരിക്കുകയും പിന്നീട് പ്രദേശത്തെ മുഴുവൻ വീടുകളുടെയും അടുക്കളത്തോട്ടത്തിൽ എത്തിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് സീന സി നിർവഹിച്ചു.സ്കൂൾ പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്റർ മോളി പിഎം അധ്യക്ഷത വഹിച്ചു.
പിടിഎ പ്രസിഡണ്ട് സഹാദത്ത് ,അധ്യാപകരായ ഷിജി പി ,മുഹമ്മദലി ടി ,സൽമ എൻ എസ് , ഡെനി ,ദീപ,ലീല പി എന്നിവർ സംസാരിച്ചു.
