കുന്ദമംഗലം : തികഞ്ഞ മതസൗഹാർദ്ദവും സാംസ്കാരിക പാരമ്പര്യവുമുള്ള കേരളത്തെ ലോകരാജ്യങ്ങൾക്കിടയിൽ അപഹസിക്കുന്ന കേരള സ്റ്റോറിയുടെ പ്രദർശനത്തിന് അനുമതി നൽകിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തികച്ചും പ്രതിഷേധാർഹമാണെന്ന്
മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമ്മർ പാണ്ടിക ശാല അഭിപ്രായപ്പെട്ടു.മറ്റു പല സംസ്ഥാനങ്ങളും സിനിമയ്ക്ക് പ്രദർശനം നിഷേധിച്ചപ്പോൾ കേരള മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാട് തികച്ചും ആശങ്കയുളവാക്കുന്നതാണെന്നും തെരഞ്ഞെടുപ്പ് സമയത്ത് പ്രീണന നയവുമായി വരുന്ന പിണറായിയുടെ ഇരട്ടത്താപ്പ് നയം കേരള സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുന്നമംഗലം നിയോജകമണ്ഡലം മുസ്‌ലിം ലീഗ് കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡണ്ട് കെ മൂസ മൗലവി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ. പി. ഹംസ മാസ്റ്റർ സ്വാഗതം പറഞ്ഞു.ജില്ലാ പ്രസിഡണ്ട് എം എ റസാഖ് മാസ്റ്റർ,ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ,ജില്ലാ യു. ഡി. എഫ് കൺവീനർ അഹമ്മദ് പുന്നക്കൽ,വൈസ് പ്രസിഡണ്ട് കെ. എ. ഖാദർ മാസ്റ്റർ സെക്രട്ടറിമാരായ സിപിഎ അസീസ്, അഡ്വ.എ വി അൻവർ, ഒ. ഹുസൈൻ,വി.പി മുഹമ്മദ് മാസ്റ്റർ,കെ.കെ കോയ, സി.മരക്കാരുട്ടി, മങ്ങാട്ട് റസാഖ് , എ.കെ മുഹമ്മദലി, ടി.പി മുഹമ്മദ്, അഹമ്മദ് കുട്ടി അരയൻകോട്,എ.കെ ഷൗക്കത്തലി,പി. അസീസ് സംസാരിച്ചു.