കുന്ദമംഗലം: വിവിധ യൂനിവേഴ്‌സിറ്റികളില്‍ അവതരിപ്പിക്കപ്പെട്ട പ്രവാചകവൈദ്യ ഡോക്ടറേറ്റ് തിസീസുകളുടെ അടിസ്ഥാന വിജ്ഞാനങ്ങളെ വിവിധ രൂപങ്ങളില്‍ അവതരിപ്പിക്കുന്ന 40 ദിവസത്തെ പ്രദര്‍ശനത്തിന് കുന്ദമംഗലം സിന്ധുതിയ്യറ്ററിന് സമീപത്തുള്ള കെ.പി.ബില്‍ഡിംഗില്‍ തുടക്കമായി. പൊതുനിരത്തിനരികെ ഡോ: മുഹമ്മദ് ബഷീര്‍ മന്നാനിയും ഡോ: അബ്ദുസ്സമദ് ബാഖവിയും ചേര്‍ന്ന് തണല്‍ വൃക്ഷത്തൈ നട്ടുകൊണ്ടുള്ള ഉല്‍ഘാടനത്തിന് ശേഷം ക്രസന്റ് അബ്ദുര്‍റസ്സാഖും പുഷ്പ കക്കോടിയും ചേര്‍ന്ന് എക്‌സ്‌പോ ലോഗോ പ്രകാശനം ചെയ്തു. ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഓഫ് പ്രൊഫറ്റിക് മെഡിസിന്‍ എന്ന സ്ഥാപനത്തിന്റെ ഡിപാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക്കേഷന്‍ ആണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. 40 ദിവത്തിനകം നാല് ഘട്ടങ്ങളിലായി സെമിനാറുകളും മറ്റും ഉണ്ടാവുമെന്നും സമാപന സംഗമം പയമ്പ്രയില്‍ കാമ്പ്രക്കുന്നില്‍ വെച്ചായിരിക്കുമെന്നും പ്രദര്‍ശന പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ലിജുകുമാര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.