കുന്ദമംഗലം :തികച്ചും വ്യക്തതയില്ലാത്ത പ്ലാസ്റ്റിക് നിരോധന നിയമത്തിന്റെ മറവിൽ ചെറുകിട വ്യാപാരികളെ നിരന്തരം ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥ ഭീകരതക്കെതിരെപ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സിക്രട്ടറി സിന്ദൂർ ബാപ്പു ഹാജി പറഞ്ഞു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം വ്യാപാര ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായി രുന്നു അദ്ദേഹം
ഒ.പി അസ്സൻ കോയ സ്വാഗതം പറഞ്ഞു.
യൂണിറ്റ് പ്രസിഡണ്ട് എം.ബാബുമോൻ . അധ്യക്ഷത വഹിച്ചു.
റിപ്പോർട്ട്. ജന: സെക്രട്ടറി പി.ജയശങ്കറും
വരവ് ചിലവ് കണക്ക് ട്രഷറർ എൻ.വിനോദ് കുമാറും അവതരിപ്പിച്ചു.
കെ.കെ. ജൗഹർ, സുനിൽ കണ്ണോറ, എൻ.പി. തൻവീർ, എം.പി. മൂസ, സജീവൻ കിഴക്കയിൽ, കെ.പി. സജീന്ദ്രൻ, നിമ്മി സജി, മഹിത, ജിനിലേഷ് , ദാവൂദലി എന്നിവർ സംസാരിച്ചു.
ടി.വി ഹാരിസ് നന്ദി പറഞ്ഞു.