കുന്ദമംഗലം: വിവിധ യൂനിവേഴ്‌സിറ്റികളില്‍ പ്രവാചകവൈദ്യസംബന്ധമായി നടന്ന ഡോക്ടറേറ്റ് തിസീസുകളെ ആധാരമാക്കിക്കൊണ്ടുള്ള 40 ദിവസത്തെ പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഓഫ് പ്രൊഫറ്റിക് മെഡിസിന്റെ പബ്ലിക്കേഷന്‍ ഡിപാര്‍ട്ട്‌മെന്റ് ഇന്‍ചാര്‍ജ് അഡ്വ. ലിജു പത്രസമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ് കാലരോഗ പരിഹാരത്തിനായി ലോകാരോഗ്യ സംഘടനയുടെ പ്രവാചകവൈദ്യ പ്രപോസല്‍ നിര്‍ദ്ദേശം, കേന്ദ്രഗവണ്‍മെന്റിന്റെ പ്രപോസല്‍ ക്ഷണം, വിശ്വോത്തര ഇമ്യുണോളജിസ്റ്റുകര്‍ക്ക് മുന്നിലുള്ള പ്രവാചകവൈദ്യത്തിലെ ഔഷധ ഫോര്‍മുലകളുടെ സമര്‍പ്പണം തുടങ്ങിയവ നൂതനമായ ഇമ്യുണോ മെഡിസിന്‍ ആവേണ്ടതിന്റെ പുതിയ ഗവേഷണ ഗൈഡന്‍സും പ്രദര്‍ശനത്തോടനുബന്ധിച്ച് ഉണ്ടാവും. ഓക്‌സ്‌ഫോര്‍ഡ്, കാംബ്രിഡ്ജ് യൂനിവേഴ്‌സിറ്റികളില്‍ പ്രവാചക വൈദ്യം സംബന്ധിച്ച് നടന്ന ഗവേഷണങ്ങള്‍, ഇന്ത്യയിലെ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി സബ്്മിഷനുകള്‍ തുടങ്ങി പൂര്‍വ്വകാല ചരിത്രത്തിലെ പ്രവാചകവൈദ്യ യൂനിവേഴ്‌സിറ്റികളുടെ ചിത്രീകരണം തുടങ്ങിയവയും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടും.
മെയ് 16ന് കുന്ദമംഗലം കെ.പി. ബില്‍ഡിംഗിലും പരിസരത്തുമായി നടക്കുന്ന എക്‌സ്‌പോ 40 ദിവസം തുടര്‍ച്ചയായി രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പബ്ലിക്കേഷന്‍ ഡിപാര്‍ട്ടുമെന്റ് ചെയര്‍മാന്‍ അബ്ദുള്‍സലാം മാസ്റ്റര്‍, കണ്‍വീനര്‍ ജലാലുദ്ദീന്‍ ഫൈസി, യൂനിവേഴ്‌സിറ്റി ഓഫീസ് മാനേജര്‍ ജബീര്‍ ജബ്ബാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു