കോഴിക്കോട്:വയനാട് ചുരത്തിൽ ചരക്ക് ലോറികൾക്ക് സഞ്ചരിക്കാനുള്ള സമയം നിശ്ചയിച്ച് തൊഴിലാളികളുടെ ബുദ്ധി മുട്ടിക്കരുതെന്ന് ലോറി തൊഴിലാളി യുണിയൻ എസ് ടി യു ചെറൂട്ടി റോഡ്സെക്ഷൻകമ്മറ്റി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉറക്കമൊഴിച്ച് ആവശ്യവസ്തുക്കളുമായി രാത്രിയാത്ര നിരോധനത്തിൻ്റെ സമയം കഴിഞ്ഞെത്തുന്ന ചരക്ക് ലോറികളെ പകൽ സമയം കൂടി ചുരത്തിൽ പിടിച്ചു വെച്ച് നിരോധനമേർപ്പെടുത്തിയാൽ ചരക്ക് ലോറികളെ പാടെ നിരോധിക്കുന്നതിന് തുല്യമാവുമെന്ന് ലോറി തൊഴിലാളി യൂണിയൻ എസ് ടി യു സെക്ഷൻ പ്രസിഡണ്ട് കെ.പി ശിഹാബുദ്ദീനും ജനറൽ സെക്രട്ടറി ഷെമീർ കാരാട്ടും പറഞ്ഞു
രാജ്യത്തിൻ്റെ ചരക്കുനീക്കം മുഴുവൻ തടസ്സമില്ലാതെ ഏറ്റെടുത്ത് ഭക്ഷ്യധാന്യമുൾപ്പെടെയുള്ള ആവശ്യവസ്തുക്കൾ രാജ്യത്തിൻ്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ എത്തിച്ചു നൽകുന്ന ഈ മേഖലയെ നിരോധനത്തിലുടെ തളർത്തിയാൽ ഇതിൻ്റെ പ്രശ്നങ്ങൾ മുഴുവൻ അനുഭവിക്കേണ്ടി വരിക നമ്മുടെ നാട്ടിലെ സാധരണക്കാരായ ജനങ്ങളും ലോറി തൊഴിലാളികളെ ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങളുമാണ്
വിലക്കയറ്റത്തിന് അടിവരയിടുന്ന
നിരോധനമെന്ന ആശയുവുമായി വരുന്ന കക്ഷികൾ പാവപ്പെട്ട തൊഴിലാളികളുടേയും പൊതുജനങ്ങളുടേയും ബുദ്ധി മുട്ടിക്കുന്ന നടപടി യിൽ നിന്നും അധികൃതർ പിൻ മാറണ മെന്നും ആവശ്യ പെട്ടു. .ശിഹാബുദ്ധീൻ അധ്യക്ഷത വഹിച്ചു. NKC ബഷീർഉദ്ഘാടനം ചെയ്തു ഷെമീർ കാരാട്ട് , പി.കെ. അശ്റഫ് മുറിയനാൽ സംസാരിച്ചു.