കുന്ദമംഗലം : പന്തീർ പാടം – നൊച്ചിപ്പൊയിൽ തേവർകണ്ടി റോഡിൻറെ ശോചനീയാവസ്ഥയ്ക്ക് അറുതി വരുത്തുന്നതിൽ വീഴ്ച വരുത്തുന്ന ഭരണക്കാരും ഉദ്യോഗസ്ഥന്മാരും, നിലപാടിൽ മാറ്റം വരുത്തി ഈ റോഡ് അടിയന്തിര നവീകരണ പ്രവർത്തനം നടത്തി ഗതാഗതയോഗ്യമാക്കുന്നതിൽ വീഴ്ച വരുത്തുന്ന പക്ഷം മുഴുവൻ ജനങ്ങളെയും സംഘടിപ്പിച്ചു അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ടു വരുമെന്ന് മുൻ എം എൽ എ യുസി രാമൻ പറഞ്ഞു. ഈ റോഡിൻറെ പ്രവർത്തി വൈകുന്നതിൽ പ്രതിഷേധിച്ച് കാരന്തൂരിൽ സ്ഥിതി ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എൻജിനീയറുടെ ആപ്പീസിന് മുമ്പിൽ മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങളോളമായി തകർന്നു കിടക്കുന്ന ഈ റോഡിലൂടെ കാൽനട യാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ഇന്നുള്ളത്
ഓ. സലീം അധ്യക്ഷത വഹിച്ച യോഗത്തിൽ ഖാലിദ് കിളിമുണ്ട,ഒ . ഹുസൈൻ , എം ബാബുമോൻ, കെ കെ ഷമീൽ, ഷെമീം മൂന്നു കണ്ടത്തിൽ, മുഹമ്മദ് പാലക്കാട്ടിൽ, സിപി ശിഹാബ് , വി പി അബൂബക്കർ,
കെ ടി ബഷീർ , എ എം മിറാസ്, റിയാസ്, പി ഹാരിസ്,
സിയാദ് തുടങ്ങി തുടങ്ങി ഓട്ടോറിക്ഷ ഡ്രൈവർമാർ ഉൾപ്പെടെ നിരവധി മുസ്ലീം ലീഗ് പ്രവർത്തകന്മാർ പങ്കെടുത്തു