കുന്ദമംഗലം: ന്യൂനപക്ഷ രാഷ്ടീയം ശക്തിപെടുത്തുന്നതിലും പിന്നോക്ക വിഭാഗങ്ങളുടെ അവകാശ സംരക്ഷണം ഉറപ്പു വരുത്തുന്നതിലും ചന്ദ്രിക വഹിച്ച പങ്ക് അതുല്യമായിരുന്നുവെന്ന് ജില്ലാ മുസ്ലീം ലീഗ് പ്രസിഡണ്ട് ഉമ്മർപാണ്ടികശാല പറഞ്ഞു. കുന്ദമംഗലത്ത് ശിഹാബ് തങ്ങൾ സൗധത്തിൽ കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം ലീഗ് വിളിച്ചു ചേർത്ത ചന്ദ്രിക കാമ്പയിൻ സ്പെഷൽ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം വിദ്യഭ്യാസ സാമൂഹിക മേഖലകളിൽ എല്ലാം തന്നെ വളരെ പിന്നോക്കമായിരുന്ന സമൂഹത്തെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിനും പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിലും ചന്ദ്രിക വഹിച്ച പങ്ക് ആർക്കും മറക്കാനാകില്ല. മുസ്ലീം ലീഗ് എന്ന മഹാപ്രസ്ഥാനത്തെയും ചന്ദ്രികയെയും സമൂഹത്തിൽ തകർക്കാനുംതേജോവധം ചെയ്യാനും ചില കേന്ദ്രങ്ങൾ നീക്കം നടത്തുന്നത് കരുതിയിരിക്കണമെന്നും പാണക്കാട് കുടുംബത്തിൻ്റെ ശിക്ഷണത്തിലും മേൽനോട്ടത്തിലുമാണ് ലീഗ് വളർന്നതെന്നും അത് തുടരുമെന്നും പാണ്ടികശാല പറഞ്ഞു പ്രസിഡണ്ട് കെ.മൂസ മൗലവി അധ്യക്ഷത വഹിച്ചു. കുന്ദമംഗലത്തെ ഒപ്ടിക്സ് സോൺ ഉടമ പി.കെ.ഹനീഫ വാർഷിക വരിക്കാരനായി ചേർത്താണ് കാമ്പയിന് തുടക്കം ലീഗ് സംസ്ഥാന അധ്യക്ഷൻ യു.സി.രാമൻ, ജില്ലാ മുസ്ലീം ലീഗ് ജനറൽ സിക്രട്ടറി എം.എ റസാഖ് മാസ്റ്റർ, അഹമ്മദ് പുന്നക്കൽ, കെ.എ.ഖാദർ മാസ്റ്റർ, എൻ.പി.ഹംസ മാസ്റ്റർ,എ.ടി.ബഷീർ, കെ.പി.കോയ ,കെ.കെ.കോയ,മങ്ങാട്ട് അബ്ദുറഹിമാൻ, എൻ.പി.അഹമ്മദ്, വി.പി.മുഹമ്മദ് മാസ്റ്റർ, ഒ.ഉസ്സയിൻ, കെ.എം. കോയ, എ.പി.സഫിയ, ഖദീജ കരീം, സി.കെ. ഫസീല ,അരിയിൽ മൊയ്തീൻ ഹാജി, സി.അബ്ദുൽ ഗഫൂർ, ജാഫർ സാദിഖ്, എം.മുഹാദ്, എ.എം.എസ്അലവി അശ്റഫ് കുന്ദമംഗലം, മുഹമ്മദൻസ് (ചന്ദ്രിക) സംസാരിച്ചു ജന: സിക്രട്ടറി ഖാലിദ് കിളിമുണ്ട സ്വാഗതവും സിക്രട്ടറി സി.മരക്കാർക്കുട്ടി നന്ദിയും പറഞ്ഞു