കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ കുന്ദമംഗലം നിയോജക മണ്ഡലം യു.ഡി.എഫ് കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തി. കുന്ദമംഗലം : സംസ്ഥാന കമ്മറ്റി നിർദ്ദേശപ്രകാരം കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനു മുമ്പിൽ നടത്തിയ പ്രതിഷേധ സമരം കെ.പി.സി.സി.ജനറൽ സി ക്രട്ടറി എൻ.സുബ്രമണ്യൻ ഉൽഘാടനം ചെയ്തു – ചെയർമാൻ പി.മൊയ്തീൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.കൺവീനർ ഖാലിദ് കിളിമുണ്ട സ്വാഗതം പറഞ്ഞു.മുൻ എം.എൽ.എ.യു.സി.രാമൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടു് ബാബു നെല്ലൂ ളി, എൻ.പി.ഹംസ മാസ്റ്റർ, വിനോദ് പടനിലം, ദിനേഷ് പെരുമണ്ണ, ചോലക്കൽ രാജേന്ദ്രൻ, എം.പി.കേളു കുട്ടി-എ.ശിയ്യാലി, എൻ.പി.അഹമ്മദ്, ഒ- ഉസ്സയിൻ’ സി.വി.സംജിത്ത്, എ.മൊയ്തീൻ ഹാജി,, സി.അബ്ദുൽ ഗഫൂർ,എ.പി. സഫിയ, കെ.ടി.ജയലക്ഷ്മി, ടി.കെ.സീനത്ത്, ഖദീജ കരീം, സി.കെ. ഫസീല ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടു് മുംതസ് ഹമീദ്, ബ്ലോക്ക് പഞ്ചായത്തു് ചെയർപേഴ്സൺമാർ എൻ.അബൂബക്കർ എം.കെ.നദീറ, എന്നിവർ സംസാരിച്ചു.