കുന്ദമംഗലം.
അശാസ്ത്രീയമായ ടി പി ആർ മാനദണ്ഡങ്ങൾ ഒഴിവാക്കുക, മാന്യമായി തൊഴിലെടുത്ത് ജീവിക്കാൻ അനുവദിക്കുക,
അടച്ചിട്ട സ്ഥാപനങ്ങളുടെ വാടക, വൈദ്യുതി ബിൽ, വിവിധ നികുതികൾ എന്നിവ ഒഴിവാക്കുക,
വായ്പകൾക്ക് പലിശ രഹിത മൊറട്ടോറിയം അനുവധിക്കുക. തുടങ്ങി വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ
ഓഗസ്റ്റ് രണ്ടിന് രാവിലെ 10:30 ന് കുന്ദമംഗലം ഗാന്ധി സ്ക്വയറിന് സമീപം പ്രതീകാത്മ ഭിക്ഷാടനം നടത്തും.
മുതിർന്ന മാധ്യമ പ്രവർത്തകൻ രവീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
കോവിഡ് നിയന്ത്രണത്തിൻറെ പേരിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടത് മൂലം ദുരിതത്തിലായ പന്ത്രണ്ടോളം വ്യാപാരികൾ ഇതിനകം ആത്മഹത്യ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഇരുപതിനായിരത്തിലധികം വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടി.
നാൽപത്തയ്യായിരത്തോളം വ്യാപാരികൾ ജപ്തി ഭീക്ഷണിയിലായന്നും ഇതേ തുടർന്നാണ് ജീവിക്കാൻ വേണ്ടി പ്രത്യക്ഷ സമരത്തിന് വ്യാപാരികൾ തയ്യാറാകുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. ഇത് സംബന്ധമായി ഓൺലൈനായി ചേർന്ന യോഗത്തിൽ കെ.കെ ജൗഹർ അധ്യക്ഷത വഹിച്ചു, ടി മുഹമ്മദ് മുസ്തഫ, പി.കെ ബാപ്പു ഹാജി, കെ.പി അബ്ദുൽ നാസർ,വിശ്വനാഥൻ നായർ, അബൂബക്കർ ഹാജി, കെ.പി സജി, കെ.കെ അസ്ലം , എൻ വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.