കുന്ദമംഗലം: പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ഫാമിലി വെഡ്ഡിംഗ് സെൻ്ററിലെ മുയുവൻ ജീവനക്കാർക്കും വാക്സിൻ സൗകര്യമൊരുക്കി മേനേജ്മെൻ്റ് മാതൃകയായി. കോ വിഡ് പ്രോട്ടോക്കോൾ പാലിച്ച്ഇന്ന് രാവിലെ കുന്ദമംഗലത്തെ ഫാമിലി വെഡ്ഡിംഗ് സെൻററിൽ വെച്ച് കോഴിക്കോട്ടെ ആസ്റ്റർ മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ 300 ൽ പരം ജീവനക്കാർ പങ്കെടുത്തു. കാരന്തൂർ ബി.എം.ആർ.സി.സിയുടെ ആംബുലൻസ് സൗകര്യവും ഏർപെടുത്തിയിരുന്നു. മേനേജ്മെൻ്റിന് വേണ്ടി ഡയറക്ടർമാരായ അബ്ദുൽ ബാരി, അബ്ദുൽ സലാം, സൈബത്ത്, സെജീർ എന്നിവരും ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ഡോക്ടർമാരായ സബ്രീന, സോഫിയ, ആതിര, വിനീത അബ്രഹാം നേതൃത്വം നൽകി. ഫാമിലിയുടെ കുന്ദമംഗലം, വടകര യൂണിറ്റിലുള്ളവർക്ക് കുന്ദമംഗലത്തും മലപ്പുറം യൂണിറ്റിലേത് തിരൂർ വെച്ചുമാണ് വാക്സിൻ നടത്തിയത്. കുന്ദമംഗലം പോലീസ് സർക്കിൾ ഇൻസ്പെക്ടർ യൂസുഫ്, പഞ്ചായത്തംഗം പി.കൗലത്ത്, പ്രസ് ക്ലബ് പ്രസിഡൻ്റ് ഹബീബ്കാരന്തൂർ ,എം.വി. ബൈജു തുടങ്ങിയവർ വാക്സിൻ കേമ്പ് സന്ദർശിച്ചു