കുന്ദമംഗലം:യൂത്ത് ലീഗ് ദിനത്തിന്റെ ഭാഗമായി കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ അണുനശീകരണം നടത്തി. ബസ്സ്റ്റാൻഡ്, ഹെൽത്ത് സെന്റർ, ഗ്രാമ പഞ്ചായത്ത് ഓഫീസ്, പോലീസ് സ്റ്റേഷൻ തുടങ്ങി പൊതു ഇടങ്ങളിലാണ് അണു നശികരണം നടത്തിയത്. കുന്ദമംഗലം, ചാത്തമംഗലം, മാവൂർ പഞ്ചായത്തുകളിലേക്കുള്ള അണുനശീകരണ വണ്ടിയുടെ ഫ്ലാഗ് ഓഫ് കർമ്മവും പ്രവൃത്തി ഉദ്ഘാടനവും യൂത്ത് ലീഗ് കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ടി മൊയ്തീൻ കോയ നിർവ്വഹിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഒ എം നൗഷാദ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വൈറ്റ് ഗാർഡ് കോ ഓർഡിനേറ്റർ കെ പി സൈഫുദ്ധീൻ സ്വാഗതവും നിയോജക മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സിദ്ധീഖ് ഈസ്റ്റ് മലയമ്മ നന്ദിയും പറഞ്ഞു. യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറർ കുഞ്ഞിമരക്കാർ മലയമ്മ, ഭാരവാഹികളായ യു എ ഗഫൂർ, അഡ്വ ജുനൈദ് പന്തീർപാടം, സിദ്ധീഖ് തെക്കയിൽ, കെ കെ ഷമീൽ, എൻ എം യൂസുഫ്, എം വി ബൈജു എന്നിവര്‍ സംസാരിച്ചു. അണു നശീകരണത്തിന് വൈറ്റ് ഗാര്‍ഡ് കുന്ദമംഗലം പഞ്ചായത്ത് ക്യാപ്റ്റന്‍ നൗഷാദ് പി കെ, മാവൂര്‍ പഞ്ചായത്ത് ക്യാപ്റ്റന്‍ അബൂബക്കര്‍ സിദ്ധീഖ്, സിറാജ് ചൂലാംവയല്‍, അന്‍ഷിദ് പൈങ്ങോട്ടുപുറം, അഷ്മിന് ജൗഹര്‍ എന്നിവര്‍ നേതൃത്വം നല്കി.
ഒളവണ്ണ, പെരുമണ്ണ, പെരുവയൽ പഞ്ചായത്തുകളിലേക്കുള്ള അണു നശികരണ വണ്ടിയുടെ ഫ്ലാഗ് ഓഫ് കർമ്മം വൈറ്റ് ഗാർഡ് ജില്ല കോ ഓർഡിനേറ്റർ എ സിജിത്ത്ഖാൻ നിർവ്വഹിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഐ സൽമാൻ അധ്യക്ഷത വഹിച്ചു. ടി പി എം സാദിഖ് സ്വാഗതവും മുനീർ ഊർക്കടവ് നന്ദിയും പറഞ്ഞു. ഭാരവാഹികളായ നൗഷാദ് പുത്തൂർ മഠം, ഹല്ലാദ് പാലാഴി, എൻ എഅസീസ് പ്രസംഗിച്ചു. അണുനശീകരണത്തിന് പെരുവയല്‍ പഞ്ചായത്ത് വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ സൈഫു പെരുവയല്‍, സലാഹുദ്ധീന്‍ അയ്യൂബി, അസ്ലം, ഫായിസ്, അജ്മല്‍ എന്നിവര്‍ നേതൃത്വം നല്കി