കോഴിക്കോട്: പ്ലസ്ടു പരീക്ഷയിൽ സംസ്ഥാനത്ത് മിന്നും വിജയം നേടി കോഴിക്കോട് റഹ്മാനിയ സ്കൂൾ ഫോർ ഹാന്റി കാപ്ഡ് .കോഴിക്കോട് ജില്ലയിൽ നിന്ന് ആദ്യമായാണ് ഒരു ഹയർ സെക്കണ്ടറി സ്കൂൾ സംസ്ഥാനത്ത് ഒന്നാമതാകുന്നത്. ഇവിടെ നിന്ന് കഴിഞ്ഞ ഏപ്രിലിൽ പരീക്ഷക്കിരുന്ന 507 വിദ്യാർത്ഥികളിൽ 275 പേർ മുഴുവൻ വിഷയങ്ങളിലും A+ നേടി. 415 വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി 241 പേർക്ക് ഫുൾ എപ്ലസ് നേടിക്കൊടുത്ത തൃശ്ശൂർ സേക്രഡ് ഹാർട്ട് കോൺവെന്റ് സ്കൂൾ രണ്ടാമതും 506 വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി 215 പേർ ഫുൾ എപ്ലസ് നേടിയ തൃശ്ശൂർ വിവേകോദയം സ്കൂൾ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
കോവിസ് സാഹചര്യത്തിൽ കഴിഞ്ഞ വർഷം സ്കൂളുകൾ തുറക്കാതിരുന്നിട്ടും സർക്കാർ വിക്ടേർസ് ചാനലിലൂടെ നൽകുന്ന ക്ലാസുകൾക്ക് പുറമെ കൃത്യമായ ടൈം ടേബിളിൽ ഓൺ ലൈൻ ക്ലാസ് നൽകിയാണ് റഹ്മാനിയ ഈ നേട്ടം കരസ്ഥമാക്കിയത്. സ്കൂളുകളിൽ കുട്ടികൾക്ക് സംശയ നിവാരണത്തിന് അവസരം നൽകിയപ്പോൾ കോവിസ് പ്രോട്ടോക്കോളുകൾ പാലിച്ച് റിവിഷൻ ക്ലാസുകളും പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനങ്ങളും നൽകി. പാഠ്യ വിഷയങ്ങൾക്ക് പുറമെ പാഠ്യേതര പ്രവർത്തനങ്ങളും സംഘടിപ്പിച്ചതായി പ്രിൻസിപ്പൽ മുഹമ്മദ് ബഷീർ കെ പറഞ്ഞു.