കോഴിക്കോട്: കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ സര്‍ക്കാരും വ്യാപാരികളും രണ്ടു തട്ടില്‍. മറ്റന്നാള്‍ മുതല്‍ എല്ലാ കടകളും എല്ലാ ദിവസവും തുറക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്തു. നിലവിലെ ഇളവുകള്‍ പര്യാപ്തമല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു.
പെരുന്നാള്‍ ഉള്‍പെടെയുള്ള സംഭവങ്ങള്‍ കണക്കിലെടുത്ത് എല്ലാ കടകളും എല്ലാ ദിവസവും തുറക്കാന്‍ അനുമതി വേണമെന്നായിരുന്നു വ്യാപാര സംഘടനയുടെ ആവശ്യം. എന്നാല്‍ ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ല.
കോഴിക്കോട് ഇന്നും വ്യാപാരികളുടെ സമരമുണ്ടായി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും സമര പരമ്പര. ബ്യൂട്ടി പാര്‍ലറുകള്‍ ഇനിയും തുറക്കാനനുവദിക്കാത്തതില്‍ ബ്യൂട്ടിഷ്യന്മാരും തെരുവിലിറങ്ങി.