കുന്ദമംഗലം:പൊതുവിദ്യാസ സംരക്ഷണവും ഡിജിറ്റലൈസേഷനും സർക്കാർ പറയുമ്പോൾ വിദ്യാഭ്യാസ മേഖലയിലിന്ന് കാണുന്നത് അനിശ്ചിതത്വവും നിരുത്തരവാദിത്വവുമാണെന്ന് ദലിത് ലീഗ് സംസ്ഥാന അധ്യക്ഷൻ യു.സി രാമൻ പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കുന്ദമംഗലം കെ.എസ്.ടി.യു അധ്യാപക സംഘടന നടത്തിയ നിൽപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം’
അധ്യാപക ഒഴിവുകൾ നികത്തുന്നതിലും, പാർട് ടൈം അധ്യാപക പി .എഫ് വിഷയത്തിലും വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് കാര്യത്തിലും ഓൺലൈൻ പ0ന സൗകര്യ കാര്യത്തിലും സർക്കാർ ആത്മാർത്ഥത കാണിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു. പ്രസിഡൻ്റ് ഖാദർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി അഹമ്മദ് പുതുക്കി, റസാഖ് മലയമ്മ, ബഷീർ മാസ്റ്റർ എന്നിവർ സംസാരിച്ചു.