കുന്ദമംഗലം.
കൊവിഡ് നിയന്ത്രണത്തിന് ടി പി ആർ.അടിസ്ഥാനത്തിൽ വിവിധ കാറ്റഗറികളാക്കി തിരിച്ച് കടകൾ അടപ്പിക്കുന്ന നടപടി ഒഴിവാക്കുക.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുഴുവൻ സ്ഥാപനങ്ങളും എല്ലാദിവസവും പ്രവർത്തിക്കാൻ അനുവദിക്കുക.
ഹോട്ടലുകളിൽ ഇരുത്തി ഭക്ഷണം നൽകാൻ അനുവദിക്കുക. ഓൺലൈൻ കുത്തക കമ്പനികൾ യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ വ്യാപാരം നടത്തുന്നത് നിയന്ത്രിക്കുക. തുടങ്ങി വിവിധ
ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി ഇന്ന് (ചൊവ്വ) ക ടകളടച്ച് നടത്തുന്ന പണിമുടക്കിനോടനുബന്ധിച്ച് കുന്ദമംഗലത്ത് വ്യാപാരികളുടെ ഉപവാസം തുടങ്ങി. രാവിലെ പത്തിന് തുടങ്ങിയ ഉപവാസം വൈകീട്ട് അഞ്ചിന് സമാപിക്കും.
കെ വി വി എ സ് മണ്ഡലം . വൈസ് പ്രസിഡണ്ട് കെ സുന്ദരൻ ഉദ്ഘാടനം ചെയ്തു. എൻ വിനോദ് കുമാർ അധ്യക്ഷം വഹിച്ചു. എ അബൂബക്കർ ഹാജി, കെ സുനിൽ കുമാർ, അബൂബക്കർ കുന്ദമംഗലം, കെ സി അബ്ദുല്ല, സി വി ‘അബൂബക്കർ പ്രസംഗിച്ചു
ടി.മുഹമ്മദ് മുസ്തഫ, കെ.പി അബ്ദുൽ നാസർ, കെ സുമോദ്, കെ.കെ അസ്ലം, അഷ്റഫ് സിറ്റി എന്നിവരാണ് ഉപവാസം അനുഷ്ഠിക്കുന്നത്