കോഴിക്കോട്: ജില്ലാ ലോറി ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ കലക്ടർക്ക് പരാതി സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയീച്ചു
ലോറി തൊഴിലാളികളേയും ഉടമകളേയും പൊതു സമൂഹവും സോഷ്യൽ മീഡിയ മാധ്യമ പ്രവർത്തകരും സർക്കാർ ജീവനക്കാരും പോലീസും ചേർന്ന് ഒറ്റപ്പെടുത്തുന്നത് സംബന്ധിച്ച്
രാജ്യവ്യാപകമായും നമ്മുടെ നാട്ടിലും കോവിഡ് രോഗം പകർന്ന് കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും മറ്റിതര സാധനങ്ങളും മെഡീഷിനുകളും ഒരാവശ്യ സർവ്വീസ് എന്ന നിലയിൽ ജീവൻ പണയം വെച്ച് കൊണ്ടാണ് ഞങ്ങൾ എത്തിച്ച് കൊണ്ടിരിക്കുന്നത്
നമ്മുടെ നാട്ടിൽ വാഹനങ്ങളുമായി ബന്ധപ്പെട്ട ആർക്കെങ്കിലും രോഗബാധ സ്ഥിരീകരിച്ചു കഴിഞ്ഞാൽ ലോറി ജീവനക്കാർക്ക് രോഗബാധ എന്ന തലക്കെട്ടോടെ ഒരു കൂട്ടം സോഷ്യൽ മീഡീയ മാധ്യമ പ്രവർത്തകർ പൂർവ വൈരാഗ്യമെന്ന പോലെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്
കൂടാതെ ഇതര സംസ്ഥാനങ്ങളിൽ പോയി വരുന്ന ലോറികളുടെ മുകളിൽ വഴിക്കണ്ണ് എന്ന ഒരു സ്റ്റിക്കറും ബോർഡറിൽ നിന്ന് പതിപ്പിക്കുന്നുണ്ട്
ഇതോടെ ജില്ലയിൽ ലോറിക്കാരെ നിലം തൊടാൻ അനുവദിക്കാതെയുള്ള ഒറ്റപ്പെടുത്തലുകളും അവഗണനയുമാണ് നടന്ന് വരുന്നത്
പോലീസും ജനങ്ങളും ചേർന്ന് ജില്ലയിൽ ഒരിടത്തും ലോറികൾ പാർക്ക് ചെയ്യാൻ അനുവദിക്കാത്ത സാഹചര്യമുണ്ട്
രോഗവാഹകരും വിതരണക്കാരുമെന്ന നിലയിലാണ് പൊതുസമൂഹം ഞങ്ങളെ കണ്ടു വരുന്നത്
പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനോ ഒരു ചായ കുടിക്കാനോ പോലും ഞങ്ങൾക്ക് അനുവാദമില്ല
സ്റ്റിക്കർ പതിപ്പിച്ചു കഴിഞ്ഞാൽ വഴിയരികിൽ നിർത്താനോ ഭക്ഷണം കഴിക്കാനോ ഒന്നും സാധിക്കുന്നില്ല
എല്ലായിടങ്ങളിൽ നിന്നും പോലീസും ജനങ്ങളും ഞങ്ങളെ ആട്ടി വിടുകയാണ്
ഈ ബുദ്ധിമുട്ടുകൾ സഹിച്ച് കൊണ്ട് ഞങ്ങൾക്ക് ലോറി സർവ്വീസ് തുടരാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്
ഞങ്ങൾക്കെതിരെ കള്ള പ്രചരണം നടത്തുന്നവർക്കെതിരെ കോവിഡ് ആക്ട് പ്രകാരം സാർ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുകയാണ്
കോവിഡ് വ്യാപനം തടയുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ എല്ലാ മുൻകരുതൽ പ്രവർത്തനങ്ങളുമായി ഞങ്ങൾ സഹകരിച്ചു വരുന്നുണ്ട്
മേലിലും ഞങ്ങൾ സഹകരിക്കുന്നതാണ്
ആയതിനാൽ ജില്ലാ ഭരണകൂടം ഇടപെട്ടുകൊണ്ട് ജീവിക്കാൻ മറ്റുവഴിയില്ലാത്തതിനാൽ തൊഴിലിനിറങ്ങേണ്ടി വന്നതിൽ ഒറ്റപ്പെട്ടു പോയ ലോറി മേഖലയിലെ ഉടമകളേയും തൊഴിലാളികളേയും സംരക്ഷിക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും
എൻ.കെ.സി.ബഷീർ
ജനറൽ സെക്രട്ടറി
കോഴിക്കോട് ജില്ലാ ലോറി ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ പറഞ്ഞു