കുന്ദമംഗലം:രാജ്യം ലോക്ഡൗണിലാണെങ്കിലും ജന സേവനത്തിന് ലോക്ഡൗണില്ലെന്ന് തെളിയിക്കുകയാണ് വൈറ്റ്ഗാർഡ്. മെഡിചെയ്ൻ പദ്ധതി പൂർവ്വാധികം ശക്തിയോടെ മൂന്നോട്ട് പോവുമ്പോൾ അതിൻ്റെ ഭാഗമായി കേരളത്തിൽ ഉടനീളം മരുന്നെത്തിച്ച് പ്രതീക്ഷയാവുകയാണ് ഒരു പറ്റം ചെറുപ്പക്കാർ .
പ്രതിസന്ധിയുടെ കൊറോണക്കാലത്ത്
പുറത്തിറങ്ങാൻ യാതൊരു മാർഗവുമില്ലാതെ ,മരുന്ന് കിട്ടില്ലെന്ന് തോന്നിച്ചിടത്തേക്കാണ് ഒരു കൈയ്യിൽ മരുന്നും മറു കൈയ്യിൽ സ്നേഹ സ്വാന്തനവുമായി മാലാഖമാരെപ്പോലെ യൂത്ത് ലീഗിന്റെ വെള്ളപ്പട്ടാളമെത്തിയത്.
വാക്കുകളെ അന്വർത്ഥമാക്കുകയായി എറണാകുളത്ത് നിന്നും കിലോമീറ്റർ താണ്ടി മരുന്നെത്തിച്ച് കുന്നമംഗലം പഞ്ചായത്ത് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ നൗഷാദ് മുഖേന രോഗിയുടെ കരങ്ങളിലെത്തിയപ്പോൾ ഒരു കുടുംബത്തിൻ്റെ പ്രതീക്ഷകൾക്കാണ് വൈറ്റ് ഗാർഡ് നിറം നൽകിയത് കുന്ദമംഗലം മണ്ടലം വൈറ്റ്ഗാർഡ് കോർഡിനേറ്റർ കെ.പി സൈഫുദ്ധീൻ പഞ്ചായത്ത് യുത്ത് ലീഗ് പ്രസിഡണ്ട് സിദ്ധീഖ് തെക്കയിൽ ജന .സെക്രട്ടറി. കെ കെ. ഷമീൽ. കുന്നമംഗലം മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സിദ്ധീഖ് വൈസ് ക്യാപ്റ്റൻ മുനീർ ഊർക്കടവ് എന്നിവർ നേതൃത്വം നൽകി.17 തിയതി രാത്രിയാണ് പടനിലത്ത് നിന്ന് മരുന്നാവശ്യപ്പെട്ട്ഫോൺ കോൾ വരുന്നത് ഒറ്റ ദിവസം കൊണ്ട് എറണാകുളം ജില്ലാ ക്യാപറ്റൻ ശിഹാബ് ഉളിയന്നൂർ,മുവാറ്റുപുഴ മണ്ഡലം ക്യാപ്റ്റൻ അർഷാദ് അസീസ് മുളാട്ട്,പെരുമ്പാവൂർ ക്യാപ്റ്റൻ സുൾഫിക്കർ,തൃക്കാക്കര ക്യാപ്റ്റൻ സിയാദ് ചിത്തേറ്റുകര, എന്നിവരുടെ നേതൃത്വത്തിൽ മരുന്ന് ശേഖരിച്ച് എത്തിക്കുകയായിരുന്നു.
നിലവിൽ കാസർഗോഡ് മുതൽ കേരളത്തിൻ്റെ തെക്കേയറ്റം വരെയുള്ള അനവധി ജില്ലകളിലായി മെഡി ചെയ്ൻ സർവ്വീസുമായി മുന്നോട്ട് പോവുന്ന കുന്നമംഗലം പഞ്ചായത്ത് വൈറ്റ്ഗാർഡ് വളെരെ പ്രശംസനീയമായ പ്രവർത്തനമാണ് കാഴ്ച്ച വെക്കുന്നത്. രാപകൽ ഭേദമില്ലാതെ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വവും ഇവരുടെ കൂടെ പ്രവർത്തിക്കുന്നുണ്ട്. രോഗാതരുമായ ഈ കാലഘട്ടത്തിൽ വൈറ്റ് ഗാർഡ് ചെയുന്ന ഈ നൻമ ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ഇതിനകം കേരളജനത നെഞ്ചേറ്റി കഴിഞ്ഞിട്ടുണ്ട്