കോഴിക്കോട്: ആഴ്ച്ചകൾ നീണ്ട ലോക്ഡൗൺ കാരണം കേരളത്തിലെ പട്ടികജാതി/വർഗ കോളനികളും മറ്റും വലിയ ദുരിതക്കയത്തിലായിരിക്കുകയാണ് എന്ന് മുൻ എംഎൽഎ യു സി രാമൻ പറഞ്ഞു. സർക്കാർ അരിയും പയറും നൽകിയെങ്കിലും അത് കൊണ്ട് മാത്രം കുടുംബം പുലരില്ലെന്ന സത്യം സർക്കാർ മനസിലാക്കണം.
പല വീടുകളിലും ഒന്നോ അതിലധികം പേരോ മാസാമാസം വലിയ തുകയുടെ മരുന്ന് കഴിക്കുന്നവരാണ്. അത് പോലെ തന്നെ മറ്റ് ജീവൽ പ്രശ്നങ്ങൾ വേറെയും. ഇതെല്ലാം തന്നെ തരണം ചെയ്യണമെങ്കിൽ ഒരു കുടുംബത്തിന് ചുരുങ്ങിയത് പതിനായിരം രൂപ പണമായി തന്നെ സഹായം ലഭ്യമായേ തീരൂ. സർക്കാറിക്കാര്യത്തിൽ സത്വര നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രിയോടും വകുപ്പ് മന്ത്രിയോടും അഭ്യർത്ഥിക്കുന്നു.
ഇക്കാര്യമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും വകുപ്പ് മന്ത്രി എ കെ ബാലനും ഇ മെയിൽ സന്ദേശമയച്ചു. പല കുടുംബനാഥന്മാരും വിഷാദ രോഗത്തിനടിമപ്പെട്ടതായിട്ടാണ് കാണുന്നത് നടപടി വൈകുന്തോറും വിഷയം ഗുരുതരമാവുകയാണെന്നും യു സി രാമൻ പറഞ്ഞു.
യു സി രാമൻ എക്സ്എംഎൽഎ