കുന്ദമംഗലം: കൊറോണ കാലത്ത് കിട്ടിയ ഭീമൻ നീണ്ടിക്കിഴങ്ങ് (കാവി ത്ത് ) കൗതുകമായി. കുന്ദമംഗലം പെരിങ്ങൊളം എം .എൽ .എ.റോഡിൽ മുപ്പറക്കുന്ന് കോളനിയിലെ തുളസീദാസിന്റെ വീട്ടുപറമ്പിലാണ് ഈ ഭീമൻ നീണ്ടിക്കിഴങ്ങ് കുഴിച്ചെടുത്തത് .പുളിമരത്തിന്റെ ചുവട്ടിൽ രണ്ട് തടത്തിലാണ് നൂറ് കിലോയോളം തൂക്കം വരുന്ന നീണ്ടിക്കിഴങ്ങ് മാന്തിയെടുത്തത് .തുളസീദാസിനൊപ്പം അയൽവാസികളായ സുബ്രമ ണ്യൻ, രാധാകൃഷണൻ എന്നിവർ നാല് മണിക്കൂറോളം കഠിന പ്രയ് തനം ചെയ്താണ് നീണ്ടിക്കിഴങ്ങ് മാന്തിയെടുത്തത് .
കോളനിയിലെ വീട്ടുകാർക്കും, അയൽവാസികൾക്കും
സൗജന്യ മായിക്കിഴങ്ങ് വിതരണം ചെയ്തു.