കുന്ദമംഗലം:സംസ്ഥാന സർക്കാറിൻ്റെ വ്യാപാര ദ്രോഹ നടപടികൾക്കെതിരെ ജില്ലയിലുടനീളം വ്യാപാരികൾ നടത്തിയ ഉപവാസത്തിൻ്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ വ്യാപാര ഭവനിൽ ഭാരവാഹികൾ ഉപവാസ സമരം നടത്തി, ജില്ലാ സിക്രട്ടറി പി.കെ ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു, യൂണിറ്റ് പ്രസിഡണ്ട് കെ.കെ ജൗഹർ, കെ.പി അബ്ദുൽ നാസർ, അഷ്റഫ് സിറ്റി നേതൃത്വം നൽകി, ഫോട്ടോ, കുന്ദമംഗലത്ത് വ്യാപാരികൾ നടത്തിയ ഉപവാസ സമരം