കുന്ദമംഗലം. കോവിഡ് ദുരിതവുമായി ബന്ധപ്പെട്ട് പ്രവാസികളുടെയും കുടുംബങ്ങളുടെയും പ്രയാസങ്ങൾ മനസ്സിലാക്കാനും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനുമായി കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കൂടെ എന്ന പേരിൽ പ്രവാസി ഫാമിലി ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചു. ഹെൽപ് ഡെസ്ക് പഞ്ചായത്ത് കോര്‍ഡിനേറ്റര്‍മാരായി പെരുമണ്ണ ഐ സൽമാൻ, നൗഷാദ് പുത്തൂർമഠം,ചാത്തമംഗലം കുഞ്ഞിമരക്കാർ മലയമ്മ, സിറാജ് പി, പെരുവയൽ സലീം കുറ്റിക്കാട്ടൂർ, കുന്ദമംഗലം കെ പി സൈഫുദ്ധീൻ, അഡ്വ ടി പി ജുനൈദ്, മാവൂർ യു എ ഗഫൂർ
, ഒളവണ്ണ ടി പി എം സാദിഖ്, എൻ എ അസീസ് എന്നിവരെ തീരുമാനിച്ചു.
ഹെല്‍പ്പ് ഡെസ്കിന്റെ ഭാഗമായി പ്രവാസികളുടെ ക്ഷേമ വിവരങ്ങള്‍ അറിയുന്നതിന് വേണ്ടി വിവിധ കെ എം സി സി നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് മീറ്റിംഗ് സംഘടിപ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. ഒ എം നൗഷാദ് അദ്ധ്യക്ഷനായിരുന്നു. യു സി രാമൻ, കെ എ ഖാദർ മാസ്റ്റർ, കെ മൂസ്സ മൗലവി, ഖാലിദ് കിളിമുണ്ട, എൻ പി ഹംസ മാസ്റ്റര്‍, എ ടി ബഷീർ, എം ബാബുമോന്, വിവിധ കെഎംസിസികളെ പ്രതിനിധീകരിച്ചു അസീസ് കാക്കേരിദുബൈ , ലത്തീഫ് സി കെറിയാദ് , അസ്ലം കുറ്റിക്കാട്ടൂർ കുവൈറ്റ്, സൗഫീദ് കുറ്റിക്കാട്ടൂര്അബുദാബി, ആബിദ് അലിഖത്തർ , ബഷീര്‍ കൂളിമാട് ജുബൈൽ, ശിഹാബ് പാലക്കുറ്റി ഗ്ലോബൽ, അബ്ദുറഹ്മാൻ പാഴൂർ ജിദ്ദ, തഷ്രീഫ് ഒമാൻ, ഉമ്മർ കള്ളൻ തോട് ഖത്തർ, സഈദ് ബാവ കുവൈറ്റ്, മൻസൂർ എ കെ റിയാദ്, തുടങ്ങിയവര്‍ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ ജാഫർ സാദിഖ് സ്വാഗതം പറഞ്ഞു.
വിദേശത്ത് കുടങ്ങിയ പ്രവാസികളുടെ പ്രയാസങ്ങള്‍ മനസിലാക്കുന്നതിനും അവരുടെ വീടുകളിലെ ബുദ്ധിമുട്ടുകള്‍ അറിയുന്നതിനും വേണ്ടി ആരംഭിച്ച ഓണ്‍ലൈന്‍ സര്‍വേയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരത്തോളം പ്രവാസികള്‍ ഇതിനോടകം രജിസ്റ്റർ ചെയ്തു. പ്രവാസികളുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രാദേശിക തലങ്ങളിൽ മനസ്സിലാക്കുന്നതിനായി മുഴുവന്‍ ശാഖകളിലും യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളേയും ജന പ്രതിനിധികളേയും ഉള്‍പ്പെടുത്തി ഏപ്രില്‍ 20 ന് മുമ്പായി പ്രവാസികളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് സംഘടിപ്പിക്കുന്നുണ്ട്. പ്രവാസികളുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ഭരണകൂടം ഉണരുക എന്ന പ്രമേയത്തില്‍ സോഷ്യല്‍ മീഡിയ കാമ്പയിനും യൂത്ത് ലീഗ് ആരംഭിച്ചിട്ടുണ്ട്.
നോര്‍ക്ക പ്രഖ്യാപിച്ച വിവിധ ധനസഹായങ്ങള്‍ പ്രവാസികള്‍ക്ക് ലഭമാക്കുന്നതിന് ശാഖ, പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈനായി ഇത്തരം അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ പ്രവാസികളെ സഹായിക്കാന്‍ ശാഖ, പഞ്ചായത്ത്, മണ്ഡലം തലങ്ങളില്‍ കോര്‍ഡിനേറ്റര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയോജക മണ്ഡലം കോ ഓർഡിനേറ്ററായി ടി പി എം സാദിഖിനെ ചുമതലപ്പെടുത്തി.
കോവിഡ് ദുരിത കാലത്ത് ലോക്ക്ഡൗണ്‍ പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെ മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച “കൂടെ” കാമ്പയിന് വളരെയധികം സ്വാഗതാര്‍ഹമാണെന്നും അഭിനന്ദനാര്‍ഹമാണെന്നും പ്രവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് യൂത്ത് ലീഗ് ഏറ്റെടുത്ത് ചെയ്യുന്നത് എന്നും അവര്‍ അഭിപ്രായപ്പെട്ടു.