കോഴിക്കോട്: സംസ്ഥാന മുസ്ലീം യൂത്ത് ലീഗിന്റെ മെഡിചെയിൻ പ്രോഗ്രാമുമായി ബദ്ധപെട്ട് യൂത്ത് ലീഗിന്റെ കർമ്മഭടൻമാരായ വൈറ്റ്ഗാർഡ് അംഗങ്ങൾക്ക് അഭിനന്ദന പ്രവാഹം ഇത്തരത്തിൽമരുന്നുമായി എത്തിയപ്പോൾ ഒരു അമ്മ ചോദിച്ച വാചകങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി വീട്ടിലെത്തിയപ്പോൾ ആ ‘അമ്മ ചോദിക്കുകയാണ് എത്രയാ സർവീസ് ചാർജ്.. ?
അമ്മയോട് ഇളം പുഞ്ചിരിയോടു കൂടി അവർപറഞ്ഞു ഇതു സേവനമാണ്… ഞങ്ങൾ മുസ്‌ലിം യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡ് അംഗങ്ങളാണ്…. ആശ്ചര്യത്തോടെ ആ ‘അമ്മ വീണ്ടും ആവർത്തിച്ചു.. ഈ സേവനം എവിടെയൊക്കെ ലഭിക്കും… നിസ്സംശയം പറഞ്ഞു കേരളത്തിൽ നിന്ന് എവിടെക്കും ….. വീണ്ടും അമ്മയുടെ മുഖത്തെ ഭാവ മാറ്റത്തോടുകൂടി ചോദ്യം ആവർത്തിച്ചു…..ഒരു പ്രതിഫലവും ആഗ്രഹിക്കാതെ കേരളം മുഴുവൻ എങ്ങനെ നിങ്ങള്ക്ക് സാധിക്കുന്നു …., ഞങ്ങൾക്ക് എറണാകുളത്തു നിന്നും അത്യാവശ്യമുള്ള മരുന്ന് എത്തിക്കാൻ എന്താ മാർഗ്ഗം,നിങ്ങൾക്ക് ബുദ്ധിമുട്ടല്ലേ .. ?
ക്യാപ്റ്റൻ ഒന്നും ആലോചിക്കാതെ സ്റ്റേറ്റ് ക്യാപ്റ്റന്റെ നമ്പർ കൊടുത്തു എന്നിട്ടു പറഞ്ഞു ഞങ്ങൾ കേരളത്തിൽ 15000 വളണ്ടിയേഴ്‌സ് ഉണ്ട് ഇതിലേക്ക് വിളിച്ചോളൂ. … വീട്ടിലേക്ക് എത്തുന്ന ചെയിൻ പ്രോസസ്സ് അവരെ അത്ഭുതപ്പെടുത്തി, താടിയിൽ കൈ വെച്ച് ഒരു വേള ആലോചിച്ചിട്ടു പറഞ്ഞു…. ഇങ്ങനെയും ഉണ്ടോ സേവനം…..
അവരുടെ മനസ്സ് കൊണ്ട് ചിന്തിച്ചു,…ലീഗിന്റെ യഥാർത്ഥ സേവനങ്ങൾ കണ്ടാൽ ഇവർ എങ്ങിനെയായിരിക്കും വിലയിരുത്തുക……
അഭിമാനാണ് എന്റെ പ്രസ്ഥാനം…. ഓരോ നിമിഷവും…. ആശ്ചര്യമാണ് മറ്റുള്ളവർക്ക്…