ചാത്തമംഗലം : പഞ്ചായത്തിലെ അതിഥി തൊഴിലാളികൾക്ക് കമ്മ്യൂണിറ്റി കിച്ചൻ വഴി സൗജന്യമായി ഭക്ഷണം നൽകാൻ പഞ്ചായത്ത് അധികൃതർ തയാറാകണമെന്ന് വെൽഫെയർ പാർട്ടി ചാത്തമംഗലം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിൽ നിരവധി അതിഥി തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് പോകാൻ കഴിയാതെയും ജോലി ഇല്ലാതെയും കഴിയുന്ന ഈ സാഹചര്യത്തിൽ അവരോട് അധികൃതർ ഭക്ഷണത്തിന് കാഷ് വാങ്ങുന്നത് ശരിയല്ല എന്നും ഓൺലൈനായി ചേർന്ന പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു.
കെട്ടിട ഉടമകൾ ഭക്ഷണം നൽകണമെന്നാണ് ഇതുമായി ബന്ധപ്പെട്ട് അധികൃതർ നൽകിയ മറുപടി, ഇത് പ്രായോഗികമല്ലെന്നും യോഗം അഭിപ്രായപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മൊയ്തീൻ ചാത്തമംഗലം അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി. മുഹമ്മദ്, ഇ.സി. റസാഖ്, സുബൈർ പറോറ, അഷ്റഫ് മാസ്റ്റർ, സിറാജുദ്ദീൻ ഇബ്നു ഹംസ തുടങ്ങിയവർ സംസാരിച്ചു.