ചാത്തമംഗലം: നീതി നിഷേധത്തിനെതിരെയും ഭരണകൂടത്തിന്റെ സ്വേഛാധിപത്യത്തിനെതിരെയും യൂത്ത് ലീഗ് നടത്തുന്ന ഇടപെടൽ മാതൃകാപരമാണെന്ന് നിയമസഭ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീർ പറഞ്ഞു. അനിവാര്യ ഘട്ടത്തിൽ പോലും പ്രതികരിക്കാൻ കഴിയാതെ പ്രഗൽഭ യുവജന സംഘടനകൾ ഭരണ വർഗ്ഗത്തിന്റെ കുഴലൂത്തുകാരായി അധപതിച്ചിരിക്കയാണെന്ന് അദ്ദേഹം പരിഹസിച്ചു.കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീംയൂത്ത് ലീഗ് കുന്ദമംഗലംമണ്ഡലം പ്രസിഡണ്ട് എം.ബാബുമോൻ അധ്യക്ഷത വഹിച്ചു.ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു.സി.രാമൻ ,ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ, കെ.മൂസ്സ മൗലവി, ഖാലിദ് കിളിമുണ്ട, അബൂബക്കർ ഫൈസി മലയമ്മ, എൻ.പി.ഹംസ മാസ്റ്റർ, എൻ എം.ഹുസൈൻ, അഹമ്മദ് കുട്ടി അരയങ്കോട്, ഒ.ഹുസ്സൈൻ, കെ.എം.എ.റഷീദ്, എ.കെ.ഷൗക്കത്തലി, ശിഹാബ് പാലക്കുറ്റി, അരിയിൽ മൊയ്തീൻ ഹാജി,സൈദ് ബാവ ,എൻ.പി.ഹമീദ് മാസ്റ്റർ, ഒ.സലീം, ഉനൈസ് പെരുവയൽ, ഷാഫി വെള്ളിപറമ്പ് ,കെ.ജാഫർ സാദിഖ്, പി.കെ.ഹഖീം മാസ്റ്റർ, ലത്തീഫ് മാസ്റ്റർ ,ഐ.സൽമാൻ, നൗഷാദ് പുത്തൂർ മഠം, സലീംകുറ്റിക്കാട്ടൂർ, റഷീദ് മൂർക്കനാട് ,ഷാക്കിർ പാറയിൽ,ഷമീർ പാഴൂർ, അൻസാർ പെരുവയൽ, മുആദ് ,മുംതാസ് ഹമീദ്, കുഞ്ഞിമരക്കാർ മലയമ്മ, റസാഖ് പുള്ളന്നൂർ സംസാരിച്ചു.സുലൈമാൻ മേൽപ്പത്തൂർ വിഷയം അവതരിപ്പിച്ചു.ജനറൽ സെക്രട്ടറി ഒ.എം.നൗഷാദ് സ്വാഗതവും പി.സിറാജ് മാസ്റ്റർ നന്ദിയും പറഞ്ഞു.