കുന്ദമംഗലം: കുടുംബശ്രീയുടെ മുഖമുദ്രയെന്നത് സാമൂഹ്യപ്രതിബദ്ധയാവണമെന്ന് എം.കെ. രാഘവൻ എം.പി. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് കുടുംബശ്രീ ഉത്തമം – ഉത്തരം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച “കൂട്ടം 2019” സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .സ്ത്രീ സമൂഹത്തിന്റെ സാമ്പത്തികമായ ഭദ്രത ഉറപ്പാക്കുന്നതോടൊപ്പം പാർശ്വവൽക്കരിക്കപ്പെട്ടവരുടെയുംനിരാലംബരുടേയും ഉന്നമനത്തിനായി പ്രവർത്തിച്ച് സാമൂഹിക ഉത്തരവാദിത്വം നിറവേറ്റാൻ കുടുംബശീ പ്രവർത്തകർ മുന്നോട്ടു വരണമെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു. വാർഡ് മെമ്പർ എ.കെ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ, മെമ്പർമാരായ വിനോദ് പടനിലം, എം.വി. ബൈജു, ബാബു നെല്ലൂ ളി, ടി. ചക്രായുധൻ, എ. സിന്ധു, ടി. സുലൈഖ, എ.വത്സല , എ.പി. സുമ, എ.സക്കീന,എ.വത്സല ബുഷ്റ കുഴിമണ്ണിൽ, എ.സിജിനി, ജെസ്സി ആമ്പ്രമ്മൽ, റിനിഷ സിദ്ധിഖ്, എ. ഷൈമ, വി.കെ. ടിൻറു, എ.റീന പ്രസംഗിച്ചു.