വയനാട് :പ്രളയത്തിൽ എല്ലാ നഷ്ടപ്പെട്ടവർക്കുള്ള മർക്കസ് ആലും നിയുടെ ഭവന നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി പ്രളയത്തിലും ഉരുൾ പൊട്ടലിലും എല്ലാം നഷ്ടപ്പെട്ട കുത്തുകല്ലിൽ ഫാസിലിനും കുടുംബത്തിനുമാണ് ആദ്യ ഭവനമൊരുങ്ങുന്നത് നിസ്സഹായാർക്ക് കൈ മറന്ന സഹായം കേരള ജനത ഒന്നടങ്കം നൽകി വരുമ്പോൾ മർകസ് അലുംനിയും അതിന്റെ ഭാഗമാവുകയാണ്. പൂർണമായും വീടും സ്ഥലവും നഷ്ടപ്പെട്ടവരിൽ നിന്ന് തെരഞ്ഞെടുത്തവർക്കുള്ള വീട് നിർമാണത്തിന്റെ ന്റെ ലോഞ്ചിങ് മേപ്പാടിയിൽ നടന്ന പൊതു പരിപാടിയിൽ വെച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ശശീന്ദ്രൻ എം എൽ എ , ഒ എം കേളു എം എൽ എ, എന്നിവർ ചേർന്ന് നിർവഹിച്ചു. . മർകസ് പൂർവ വിദ്യാർത്ഥിയായ ഡോ : ഇർഷാദിന്റെ കുടുംബം സൗജന്യമായി നൽകിയ സ്ഥലത്താണ് വീട് നിർമാണം ആരംഭിക്കുന്നത്.
ഈ പ്രളയ കാലത്ത് നിരവധി ജീവകാരുണ്യ സേവന പ്രവർത്തനങ്ങളാണ് മർകസ് അലുമ്‌നിയുടെ കീഴിൽ നടന്നിട്ടുള്ളത്. വയനാട്ടിലും നിലമ്പൂരും വിവിധ കീഴ് ഘടകങ്ങളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചു വിപുലമായ പ്രളയ പുനരധിവാസ കർമ്മ പദ്ധതികൾ നടപ്പിലാക്കി.
ചടങ്ങിൽ സബ് കളക്ടർ ഉമേഷ് ഐഎഎസ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഅദ്, മർകസ് അലുംനി ഫിനാൻസ് സെക്രട്ടറി സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, ജനറൽ സെക്രട്ടറി പി.ടി എ റഹീം, വർക്കിംഗ് പ്രസിഡന്റ് ലുഖ്മാൻ ഹാജി മാട്ടൂൽ, യു എ ഇ അലുംനി ചെയർമാൻ സലാം കോളിക്കൽ, എം കെ ഹൈദരലി, മിസ്തഹ് പങ്കെടുത്തു.