കുന്ദമംഗലം: വയനാട് ജില്ലയിലെ പ്രളയബാധിത പ്രദേശം കാണുന്നതിനും കാലവർഷക്കെടുതിയിൽ എല്ലാം നഷ്ടപെട്ടവരെ ആശ്വാസിപ്പിക്കാനുമായി കോഴിക്കോട് നിന്നും വയനാട്ടിലേക്ക് കാറിൽ യാത്ര തിരിച്ച രാഹുൽ ഗാന്ധി പന്തീർപാടത്ത് തനിക്ക് അഭിവാദ്യമർപ്പിക്കാനെത്തിയ പ്രവർത്തക കൂട്ടത്തിനരികെസുരക്ഷ ഉദ്യോഗസ്ഥരുടെ വിലക്ക് മറികടന്ന് കാർ നിറുത്തിച്ചത് ശ്രദ്ധേയമായി ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. പെരുനാൾ നമസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്നും പുറത്തിറങ്ങിയ പ്രവർത്തകർ സുരക്ഷക്കായി പുറത്ത് നിന്ന പോലീസുകാരിൽ നിന്നാണ് വിവരം അറിഞ്ഞത് .അൽപ്പ നിമിഷങ്ങൾക്കകം നമ്മുടെ പ്രിയ നേതാവ് ഇത് വഴി കടന്നു പോകുന്നുണ്ടെന്ന് പിന്നെ ഒന്നും ചിന്തിച്ചില്ല അവിടെ ഉണ്ടായിരുന്ന പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് ഒ.ഉസ്സയിനോട് കാര്യം പറഞ്ഞു അദേദഹം സമ്മതം മൂളിയതോടെ എല്ലാം പെട്ടെന്ന് പ്രവർത്തകരെ കണ്ട് രാഹുൽ തന്റെ വാഹനം നിറുത്തിക്കുകയും പ്രവർത്തകരെ അഭിവാദ്യം ചെയ്യുകയും പെരുനാൾ ആശംസ കൈമാറുകയും ചെയ്തു മുസ്ലീം ലീഗ് നേതാവ് ഒ.ഉസ്സയിനെ ഹസ്തദാനം ചെയ്താണ് യാത്ര പുനരാംരംഭിച്ചത് ഈ സമയം കാറിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഡി.സി സി പ്രസിഡണ്ട് ടി.സിദ്ധീഖും ഒപ്പമുണ്ടായിരുന്നു