തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ബഷീറിന്റെ അപകട മരണത്തെ കുറിച്ച് പഴുതില്ലാത്ത അന്വേഷണം ആവശ്യപെട്ട് കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി ധാർമ്മികതയും ഉത്തരവാദിത്വവും മാതൃകാ പ്രവർത്തനവും ആവശ്യമുള്ള ഒരു ഉന്നത ഉദ്യോഗസ്ഥന്റെ നടപടി വിളിച്ചു വരുത്തിയ ദുരന്തമാണന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണന്നും പ്രസിഡന്റ് കമാൽ വരദൂരും ജന: സിക്രട്ടറി സി.നാരായണനും പറഞ്ഞു രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും കുടുംബത്തെയും അനാഥമാക്കിയ സംഭവത്തിൽ ഭാര്യക്ക് അടിയന്തിരമായി ജോലി നൽകണമെന്നും ഇരുവരും ആവശ്യപെട്ടു
