കുന്നമംഗലം : സംഘ്പരിവാർ രാജ്യമെങ്ങും മുസ്‌ലിംകൾക്കും ദളിതർക്കുമെതിരെ നടത്തുന്ന വംശീയ ആക്രമണങ്ങൾ ജനങ്ങൾ ഒന്നിച്ചു ചെറുക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി പറഞ്ഞു. വെൽഫെയർ പാർട്ടി കുന്നമംഗലം മണ്ഡലം കൺവെൻഷ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരത്തെ പശുവിന്റെ പേരിൽ നടത്തിയ കൊലകൾ ഇപ്പോൾ ജയ്‌ശ്രീറാം വിളിക്കാത്തത്തിന്റെ പേരിലാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ടി.പി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ജയപ്രകാശൻ മടവൂർ മുഖ്യ പ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി മുസ്‌ലിഹ് പെരിങ്ങോളം, ഫ്രറ്റെണിറ്റി മണ്ഡലം കൺവീനർ എൻ. ദാനിഷ്, എഫ്.ഐ.ടി.യു. മണ്ഡലം കൺവീനർ കെ.സി. സലീം, കെ.എസ്.ടി.എം. പ്രതിനിധി എം.പി. ഫാസിൽ, പി.കെ. ബിന്ദു, സി. അബ്ദുറഹ്മാൻ, അനീസ് കുറ്റിക്കാട്ടൂർ, ഷമീർ മാവൂർ, ഉമ്മർ മാസ്റ്റർ ഒളവണ്ണ എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത് സമാപന പ്രഭാഷണം നിർവ്വഹിച്ചു. മണ്ഡലം സെക്രട്ടറി സി.പി. സുമയ്യ സ്വാഗതവും എസ്.പി. മധുസൂദനൻ നായർ നന്ദിയും പറഞ്ഞു
ഫോട്ടോ : വെൽഫെയർ പാർട്ടി മണ്ഡലം കൺവൻഷൻ ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി ഉദ്ഘാടനം ചെയ്യുന്നു.
