. കുന്ദമംഗലം:സ്വാതന്ത്യദിനത്തിൽ കുന്ദമംഗലത്ത് നടക്കുന്ന ജില്ലാ ദേശ രക്ഷാ വലയത്തിന്റെ മുന്നോടിയായി എസ്.വൈ എസ് സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലത്തെ പ്രദേശിക പത്രപ്രവർത്തകരുടെ സംഗമം നടത്തി. എസ്.വൈ എസ് ജില്ലാ ക്യാമ്പിനറ്റ് അംഗം മുഹമ്മദലി കിനാലൂർ ഉദ്ഘാടനം ചെയ്തു.ഇബ്രാഹിം സഖാഫി താത്തൂർ അധ്യക്ഷത വഹിച്ചു. സയ്യിദ് ഫളൽ ഹാശിം സഖാഫി, ടി.പി സൈനുദ്ധീൻ നിസാമി, ശിഹാബുദ്ധീൻ സഖാഫി, നവാസ് കുതിരാടം, ഷംസുദ്ധീൻ പെരുവയൽ, എം.പി മൂസ, എം.പി ആലി ഹാജി, എം.കെ ജൗഹർ അംജദി, പ്രസംഗിച്ചു. ഫോട്ടോ. കുന്ദമംഗലത്ത് നടന്ന മാധ്യമ പ്രവർത്തക സംഗമം മുഹമ്മദലി കിനാലൂർ ഉദ്ഘാടനം ചെയ്യുന്നു
