അമ്പലവയൽ: സദയം ചാരിറ്റബിൾ ട്രസ്റ്റ് സത്യസായി സേവാ സംഘടനയുമായി ചേർന്ന് അമ്പലവയൽ ചീനപ്പുല്ല് കോളനിയിലെ കുട്ടികൾക്ക് സൗജന്യമായി സ്കൂൾ കിറ്റ് നൽകി. ആണ്ടൂർ ചീന്നപ്പുല്ല് അഗ്രോ ക്ലിനികിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻപി.കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.സദയം വർക്കിങ്ങ് വൈസ് പ്രസിഡന്റ് വി.പി, സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീത വിജയൻ,സത്യസായി പ്രസിഡന്റ് ബാബു കട്ടയാട്, സദയം വയനാട് ജില്ലാ കോ-ഓർഡിനേറ്റർ കെ.കെ.ശശിധരൻ പി.എം.അരവിന്ദൻ, കെ ജെ.ജോസഫ്, പുഷ്പരാജൻ ചീനപ്പുല്ല്,എം.പ്രമീളാ നായർ, സീനഭായ് ടീച്ചർ, കെ.എം.പുഷ്പലത, എഡിഎസ് പ്രസിഡന്റ്
രമാദേവി, പി.ശിവപ്രസാദ്, പി.ജിതേഷ് , കെ.സുമാലിനിഎന്നിവർ സംസാരിച്ചു.
സദയത്തിന്റെ സ്നേഹമീ കുപ്പായം പദ്ധതി പ്രകാരം വസ്ത്രങ്ങളും ജീവാമൃതം പദ്ധതി പ്രകാരം മരുന്നും വിതരണം ചെയ്തു.
ഒമ്പതാം വർഷത്തിലേക്ക് കടക്കുന്ന സദയം കഴിഞ്ഞ മാസം വയനാട്ടിൽ ഒഴലക്കൊല്ലി കോളനിയിലും കുന്ദമംഗലത്തും സൗജന്യ സ്കൂൾ കിറ്റ് നൽകിയിരുന്നു.
