ഒളവണ്ണ:ഈ സർക്കാരിന്റെ കാലയളവിൽ കേരളത്തിൽ നിർമ്മിച്ച റോഡുകളുടെ ഗുണനിലവാരം ദേശീയപാതയുടേതിന് തുല്യമെന്ന് രജിസ്ട്രേഷൻ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. അത്യാധുനിക രീതിയിൽ ദേശീയപാതയുടെ കിലോമീറ്ററിന് ചിലവാക്കുന്ന അത്രയും ഫണ്ട് ഉപയോഗിച്ച് അതേ ഗുണനിലവാരത്തിലാണ് സംസ്ഥാനത്തെ റോഡുകൾ നിർമ്മിക്കുന്നത്. നവീകരിച്ച അരീക്കാട്-മാത്തറ-പാലാഴി-കോവൂര്‍ റോഡിന്റെ യും ഒടുമ്പ്ര കാവിൽ താഴം റോഡ് നവീകരണ പ്രവൃത്തിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ ഉള്ള വിവേചനം ഇല്ലാതെ സമഗ്ര വികസനം എന്ന കാഴ്ചപ്പാടാണ് കേരളത്തിലെ സർക്കാരിനുള്ളത്. അതുപോലെ നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകണം. അല്ലാത്തപക്ഷം അത്തരത്തിലുള്ള ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു.കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ കുന്ദമംഗലം, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളില്‍ കൂടി കടന്ന് പോകുന്ന മാത്തറ -അരീക്കാട് -പാലാഴി -കോവൂര്‍ റോഡിന്റെ പ്രവൃത്തി കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നും 10 കോടി രൂപ ചെലവിലാണ് പൂര്‍ത്തീകരിച്ചത്. ഒടുമ്പ്ര കാവില്‍താഴം റോഡില്‍ 1 കോടി രൂപയുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. ബാക്കി ഭാഗങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള 3 കോടി രൂപയുടെ പ്രവൃത്തികള്‍ ആരംഭിക്കുകയാണ്. കോര്‍പ്പറേഷന്‍ പരിധിയില്‍ നിന്നും ഏറ്റവും കൂടുതല്‍ മിനി ബസുകള്‍ ഓടുന്ന ഈ റൂട്ടുകള്‍ പരിഷ്‌കരിച്ചതോടെ ഫറൂഖ് രാമനാട്ടുകര ഭാഗങ്ങളിലുള്ളവര്‍ക്ക് മെഡിക്കല്‍ കോളേജിലെത്തുന്നതിന് ഏറെ സൗകര്യപ്രദമായിരിക്കയാണ്.മാത്തറയില്‍ നടന്ന ചടങ്ങില്‍ പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എ ഡോ. എം.കെ മുനീർ വിശിഷ്ടാതിഥിയായി. ദേശീയപാത എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിനയരാജ് കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി, ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് പാലാത്തൊടി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ദേശീയപാത ഉത്തരമേഖല സൂപ്രണ്ടിംഗ് എഞ്ചീനിയര്‍ സിന്ധു ടി.എസ് സ്വാഗതവും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബൈജു പി.ബി നന്ദിയും പറഞ്ഞു.കുന്ദമംഗലം -കുറ്റിക്കാട്ടൂര്‍ റോഡ് ഉദ്ഘാടനം ചെയ്തു7.15 കോടി രൂപ ചെലവില്‍ പരിഷ്‌കരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച കുന്ദമംഗലം പെരിങ്ങളം കുറ്റിക്കാട്ടൂര്‍ റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിർവഹിച്ചു. കുറ്റിക്കാട്ടൂരിൽ നടന്ന ചടങ്ങില്‍ അഡ്വ. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു.
പെരിങ്ങളം ജംഗ്ഷനില്‍ നിന്ന് ചെത്തുകടവിലേക്കും അതുവഴി മലയോര മേഖലകളിലേക്കും പോവുന്നതിന് ഏറെ സഹായകരമായ ഈ റോഡിന്റെ പ്രവൃത്തി മൂന്ന് ഘട്ടങ്ങളായാണ് പൂര്‍ത്തീകരിച്ചത്. ആധുനിക രീതിയിലുള്ള സബ് ബേസ്സോടു കൂടിയ ബിഎം ബിസി പ്രതലം , ഡ്രൈനേജ് നിര്‍മാണം , സൈഡ് പ്രൊട്ടക്ഷന്‍ എന്നീ പ്രവൃത്തികളോടു കൂടിയാണ് റോഡ് പൂത്തീകരിച്ചത്പുല്‍പറമ്പ് പാഴൂര്‍ കൂളിമാട് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തുചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പുല്‍പറമ്പ് പാഴൂര്‍ കൂളിമാട് റോഡിന്‍റെ 4 കോടി രൂപ ചെലവില്‍ നടത്തുന്ന പരിഷ്കരണ പ്രവൃത്തികളുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ നിര്‍വ്വഹിച്ചു . 25 കോടി രൂപ ചെലവില്‍ പ്രവൃത്തി പുരോഗമിക്കുന്ന കൂളിമാട് പാലവുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് മണാശ്ശേരി, മുക്കം ഉള്‍പ്പെടെയുള്ള മലയോര ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് മലപ്പുറം ജില്ലയിലേക്കും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്കും എളുപ്പത്തില്‍ എത്തിച്ചേരുന്നതിന് സഹായകമാവും.
പാഴൂരില്‍ നടന്ന ചടങ്ങിൽ അഡ്വ. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.പരിയങ്ങാട് -കൊണാറമ്പ -പെരുവയല്‍ -പള്ളിത്താഴം റോഡ് പരിഷ്‌കരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തുപരിയങ്ങാട് -കൊണാറമ്പ -പെരുവയല്‍ -പള്ളിത്താഴം റോഡ് പരിഷ്‌കരണ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത്, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിർവഹിച്ചു.്പെരുവയല്‍ അങ്ങാടിയില്‍ നടന്ന ചടങ്ങില്‍ അഡ്വ. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. മാങ്കാവ് കണ്ണിപറമ്പ് റോഡ്, പെരിങ്ങളം ചെത്തുകടവ് റോഡ്, ചെട്ടികടവ് ആര്‍.ഇ.സി റോഡ് എന്നിവയുമായി ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യമാണ് ഇതു വഴി പൂര്‍ത്തീകരിക്കുന്നത്. ഇതോടെ വികസന കാര്യത്തില്‍ പിന്നോക്കം നിന്നിരുന്ന പ്രദേശങ്ങളിലെ യാത്രാ ദുരിതം പഴങ്കഥയാവുകയാണ്. കുന്ദമംഗലം മണ്ഡലത്തിലെ വികസന മുന്നേറ്റത്തിന് ഒപ്പമെത്തുന്ന ഈ റോഡ് ആധുനിക രീതിയില്‍ ബി.എം.ബി.സി ചെയ്ത് 3.5 കോടി രൂപ ചെലവിലാണ് പരിഷ്‌കരിക്കുന്നത്.പരിയങ്ങാട് മുതല്‍ പള്ളിത്താഴം (KM 0/000 മുതല്‍ 2/700) വരെയുള്ള ഭാഗങ്ങളാണ് നിലവിലെ പ്രവൃത്തിയില്‍ നവീകരിക്കുന്നത്. 2700 മീറ്റര്‍ ദൂരം ആധുനിക രീതിയിലുള്ള സബ് ബേസ് നല്‍കി ബിഎംബിസി പ്രതലവും 1060 മീറ്റര്‍ നീളത്തില്‍ ഡ്രൈനേജും ആവശ്യമായ റോഡ് സുരക്ഷാ ക്രമീകരണങ്ങളും നല്‍കുവാനാണ് വിഭാവനം ചെയ്തിട്ടുള്ളത്