കണ്ണൂര്‍:യുവതിയുടെ മൊഴിയെടുത്തു, കടുത്ത നടപടിക്ക് മുംബൈ പൊലീസ്, ബിനോയ് ഒളിവിൽ പോയതായി മുബൈപോലീസിന് വിവരം ലഭിച്ചു ന്യു മാഹി പോലീസ് സ്റ്റേഷനിൽ എത്തിയതിന് ശേഷമാണ് ബിനോയ് കോടിയേരിയുടെ വീട്ടിലേക്ക് പോയത്. തലശേരി കോടിയേരിയിലുള്ള വീട്ടിലെത്തി നോട്ടിസ് നൽകുകയായിരുന്നു. ബിനോയി വീട്ടിലുണ്ടായിരുന്നില്ല. മൂഴിക്കരയിലെ വീട്ടിലും ഉദ്യോഗസ്ഥർ അന്വേഷണം നടത്തി. ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകണമെന്നാണ് നിർദേശം. നിരവധി തവണ ബിനോയ് കോടിയേരിയെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല.
ബിനോയിയെ കണ്ടെത്തുന്നതടക്കമുള്ള കേസിന്‍റെ തുടർ നടപടികൾക്ക് കേരള പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്. മാധ്യമങ്ങളോട് സംസാരിക്കരുത് എന്നതടക്കമുള്ള കർശന നിർദേശങ്ങൾ മംബൈയിൽ നിന്നെത്തിയ ഉദ്യോഗസ്ഥർക്ക് കേരള പൊലീസും നൽകിയിട്ടുണ്ടെന്നാണ് സൂചന. അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കാനുള്ള സാധ്യതയുള്ളതിനാൽ ബിനോയി കോടിയേരി മുൻകൂർ ജാമ്യാപേക്ഷ നൽകിയേക്കും. ഇന്നലെ കണ്ണൂർ എസ്.പിയുമായി കൂടിക്കാഴ്ച്ച നടത്തിയ മുംബൈ പൊലീസ് ബിനോയിയെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു.