തിരുവനന്തപുരം:സംസ്ഥാനത്തെ സ്വാശ്രയ ആർട്സ് & സയൻസ് കോളേജുകളിൽ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സംവരണം ചെയ്തിരിക്കുന്ന സീറ്റിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ ഫീസാനുകൂല്യം നൽകണമെന്ന പട്ടികജാതി പട്ടികവർഗ്ഗ ‘ കമ്മീഷൻ സംസ്ഥാന സർക്കാറിന് നൽകിയ ശുപാർശ സ്വാഗതാർഹമാണ് .
തൊഴിലധിഷ്ഠിത കോഴ്സുകൾ ധാരാളമുള്ള സ്വാ ശ്രയ കോളേജുകളിൽ ഫീസാനുകൂല്യം ലഭിക്കാത്തതിനാൽ മിക്ക പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കും അഡ്മിഷൻ ലഭിച്ചാലും പഠനം പൂർത്തിയാക്കാൻ കഴിയാത്ത നിലവിലുള്ള സാഹചര്യം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ നൽകിയ ശുപാർശ സർക്കാർ യുദ്ധകാലടി സ്ഥാനത്തിൽ നടപ്പിലാക്കണമെന്ന് ദലിത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.
യു. സി. രാമന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ
എ.പി.ഉണ്ണികൃഷ്ണൻ
പി.കെ സോമൻ കോട്ടയം
അഡ്വ: മുരളീധരൻ
സി.പി. ശശിധരൻ
ഇ.പി. ബാബു
ബിനുമാധവൻ
പ്രകാശൻ പറമ്പൻ
ആർ. വാസു
വിജയൻ ഏലംകുളം
ജയന്തി രാജൻ
ബാലൻ മാസ്റ്റർ
മഞ്ചേരി വേലായുധൻ
വി.പി.കൃഷ്ണൻ
സുബ്രഹ്മണ്യൻ
കൃഷ്ണ സാമി
വി.എം സുരേഷ് ബാബു
ശരവൺചന്ദ്രൻ
സുധാകരൻ കുന്നത്തൂർ
കെ.എ ശശി
ഒ.മണികണ്ഠൻ
രാമചന്ദ്രൻ പാലക്കാട്
ടി.രമേശൻ
ശ്രീദേവി പ്രാക്കുന്ന്
സജിത വിനോദ്
എം. വിപിൻ എന്നിവർ സംസാരിച്ചു