കുന്ദമംഗലം: കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കാൻ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി രൂപ അനുവദിച്ചതായി പി.ടി.എ റഹീം എം.എൽ.എ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ കുന്ദമംഗലം പി.എച്.സിയിൽ കെട്ടിട നിർമ്മാണം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമൊപ്പം എത്തിയപ്പോഴാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 16 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ഹോസ്പിറ്റൽ വെയ്റ്റിംഗ് ഏരിയ നിർമ്മാണത്തിന്റെ പ്രവൃത്തിയിൽ ക്രമക്കേട് ഉള്ളതായി ചില ജനപ്രതിനിധികൾ ചൂണ്ടി കാട്ടിയപ്പോൾ ഇനി നൽകുന്ന ഫണ്ടിൽ പരാതിക്കിടയില്ലാത്ത വിധം എസ്റ്റിമേറ്റ് തയ്യാറാക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ച് ചർച്ച അവസാനിപ്പിക്കുകയായിരുന്നു MLA ഇലക്ട്രിഫിക്കേഷൻ കൂടി പൂർത്തീകരിക്കുന്നതോടെ ആയത് പൊതുജനങ്ങൾക്കായി തുറന്നു നൽകുമെന്നും MLA അറിയിച്ചു
ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ ഒരു ഡോക്ടറുടെയും രണ്ട് നഴ്സുമാരുടെയും ഒരു ലാബ് ടെക്നീഷ്യന്റെയും തസ്തികകൾ പുതുതായി സൃഷ്ടിച്ചിട്ടുണ്ട്. ആശുപത്രി പ്രവർത്തനങ്ങൾ ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാവുന്നതിന് ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് സൗകര്യങ്ങൾ വർധിപ്പിക്കാൻ നടപടികൾ സ്വീകരിച്ചു വരികയാണന്ന് പറയുമ്പോഴും കിടത്തി ചികിത്സയെ കുറിച്ച് ഉള്ള ചോദ്യത്തിന് ഗ്രാമപഞ്ചായത്തിനോട് സർക്കാറിന് അsപക്ഷ നൽകാനും MLA നിർദേദശിച്ചു നിരവധി തവണ അപേക്ഷ സമർപ്പിച്ച കാര്യം ഒരംഗം ചൂണ്ടി കാട്ടിയപ്പം അതിനെ കുറിച്ച് അറിയില്ലെന്ന് MLA പറഞ്ഞു
പ്രിവന്റീവ്, പ്രൊമോട്ടീവ്, ക്യൂറേറ്റീവ്, റിഹാബിറ്റേറ്റീവ്, പാലിയേറ്റീവ് പ്രവർത്തനങ്ങൾ സംയോജിപ്പിച്ച് സമഗ്ര ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ആർദ്രം മിഷനിൽ ഉൾപ്പെടുത്തി കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്നുവരുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ഫാമിലി മെഡിസിൻ വിഭാഗത്തിനു കീഴിൽ കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ “ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫാമിലി മെഡിസിൻ” സ്ഥാപിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നുവരുന്നതായും എം.എൽ.എ പറഞ്ഞു. MLA ഫണ്ടിന് പുറമേ 25 ലക്ഷം രൂപയോളം ഗ്രാമപഞ്ചായത്തും ഫണ്ട് വകയിരുത്തിയിട്ടുള്ള പ്രവർത്തനങ്ങൾ ഇവിടെ നടന്നു വരുന്നുണ്ട് സെൽ കൗണ്ടർ മിഷ്യൻ, പാർക്ക്, രോഗികൾക്കും സഹായികൾക്കുമായി മ്യൂസിക് സിസ്റ്റം, ഹൈsക്ടോയ്ലറ്റ് നിർമ്മാണം, പാലിയേറ്റീവ് പ്രവർത്തനം നവീകരിക്കൽ എന്നിവ ഇതിൽ ഉൾപ്പെടും
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പിൽ, വൈസ് പ്രസിഡന്റ് കെ.പി.കോയ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ടി.കെ സൗദ, മെഡിക്കൽ ഓഫീസർ ഡോ. പി ഹസീന, ഹെൽത്ത് ഇൻസ്പെക്ടർ പി.എം സുരേഷ് ബാബു, നിർവ്വഹണ ഏജൻസി യായ കേരള ഇലക്ട്രിക്കൽ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനിയുടെ സൈറ്റ് എഞ്ചിനീയർ ടി.കെ മുരളീധരൻ, കൺസൽട്ടന്റ് കെ.ടി അസീസ് സംബന്ധിച്ചു.