കൊടുവള്ളി: ഓമശ്ശേരിയിലെ കോമാവുള്ളകണ്ടി,അബൂബക്കറിന്റെ മകൻ സ്വാലിഹ്, (17) കൊടുവള്ളിയിലെ ഫൂട്ട് വെയർകടയില് നിന്നും ഷോക്കേറ്റ് മരിച്ചു.ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ബന്ധുവിന്റെ കടയില്‍ സഹായത്തിനെത്തിയ സ്വാലിഹ് കടയിലെ പ്ലഗില്‍ നിന്നും വയര്‍ എടുക്കുമ്പോൾ ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പ്പ സമയത്തിനകം മരിച്ചു.