കോഴിക്കോട് : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആസ്ഥാന മന്ദിരം നിര്‍മ്മാണത്തിന് മുഴുവന്‍ ഭാരവാഹികളുടെയും വ്യക്തിഗത ക്വോട്ട കൈമാറി കോഴിക്കോട് കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് മാതൃകയായി. സംസ്ഥാന കമ്മറ്റി തീരുമാന പ്രകാരം ആസ്ഥാന നിർമ്മാണ ഫണ്ടിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുതല്‍ നിയോജക മണ്ഡലം ഭാരവാഹി വരെയുള്ളവര്‍ക്ക് വ്യക്തിഗത ക്വോട്ട നിശ്ചയിച്ചിരുന്നു. നിയോജക മണ്ഡലം ഭാരവാഹികളായ മുഴുവനാളുകളുടെയു തുക മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് എം. ബാബുമോനി്ല്‍ നിന്നും ഏറ്റുവാങ്ങി. മുഴുവൻ ഭാരവാഹികളുടെയും തുക കൈമാറുന്ന സംസ്ഥാനത്തെ ആദ്യ നിയോജക മണ്ഡലം കമ്മിറ്റിയാണ് കുന്ദമംഗലം. നേരത്തെ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത് കമ്മിറ്റികളും ക്വോട്ട പൂർത്തിയാക്കിയിരുന്നു. ഭാരവാഹികളുടെ തുക കൈമാറൽ ചടങ്ങില്‍ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഒ.എം നൗഷാദ് ഭാരവാഹികളായ കെ. ജാഫര്‍ സാദിഖ്, പി.കെ ഹക്കീം മാസ്റ്റര്‍, കെ. ലത്തീഫ് മാസ്റ്റർ, പി. ശംസുദ്ദീന്‍, ഐ. സല്‍മാന്‍, സലീം കുറ്റിക്കാട്ടൂര്‍, നൗഷാദ് പൂത്തൂര്‍മഠം, കുഞ്ഞിമരക്കാര്‍ മലയമ്മ, റഷീദ് മൂര്‍ക്കനാട് സംബന്ധിച്ചു.ഫോട്ടോ അടിക്കുറിപ്പ്
മുസ്‌ലിം യൂത്ത്ലീഗ് ആസ്ഥാന മന്ദിരം നിര്‍മ്മാണ ഫണ്ടിലേക്ക് കുന്ദമംഗലം നിയോജക മണ്ഡലത്തിലെ മുഴുവന്‍ ഭാരവാഹികളുടെയും വ്യക്തിഗത ക്വോട്ട സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിയോജക മണ്ഡലം പ്രസിഡന്റ് എം. ബാബുമോനില്‍ നിന്നും ഏറ്റുവാങ്ങുന്നു. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍ സമീപം
