കുന്ദമംഗലം : വർത്തമാനകാല സാഹചര്യങ്ങളെ ത്യാഗ പരിശ്രമങ്ങൾ കൊണ്ടും ആത്മീയ ചൈതന്യം കൊണ്ടും അതിജയിക്കേണ്ടത് അത്യാവശ്യമാണെന്ന് എസ്.ഐ.ഓ. അഖിലേന്ത്യാ സെക്രട്ടറി ഷബീർ കൊടുവള്ളി അഭിപ്രായപ്പെട്ടു. കുന്നമംഗലത്ത് എസ്.ഐ.ഓ. സോളിഡാരിറ്റി സംയുക്ത ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി യൂണിറ്റ് പ്രസിഡന്റ് സിറാജുൽ ഹഖ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രെസിഡന്റിന് ഇ.പി. ലിയാഖത്ത് അലി, മസ്ജിദുൽ ഇഹ്‌സാൻ സെക്രട്ടറി സി. അബ്ദുറഹ്മാൻ, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഇ.പി. ഉമർ എന്നിവർ സംസാരിച്ചു. എസ്.ഐ.ഒ. യൂണിറ്റ് പ്രസിഡന്റ് ടി.വി. ബാസിം സ്വാഗതവും എസ്.ഐ.ഒ. ജില്ലാ സെക്രട്ടറി പി.പി. അബ്ദുൽ വാഹിദ് സമാപന പ്രഭാഷണവും നിർവഹിച്ചു.
