കുന്ദമംഗലം: കേരള പോലീസിന്റെ മിന്നും താരവും കളിക്കാരനും ഉജ്വല പരിശീലകനുമായ കാരന്തൂർ സ്വദേശി എസ്.ഐ യൂസുഫ് മുപ്പത്തിയഞ്ച് വർഷത്തെ വിശിഷ്ട സേവനത്തിന് ശേഷം ഇന്ന് സർവ്വീസിൽ നിന്നും വിരമിക്കും. 1984 ൽ പോലീസിൽ വന്ന യൂസഫ് 1990 ൽ പരിശീലകനായി ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ മൂന്ന് തവണ കേരള ടീമിലും രണ്ട് തവണ കേരളസബ് ജൂനിയർ ടീമിലും മിനി കേരള ടീമിന്റെയും പരിശീലകനായിട്ടുണ്ട് കേരള പോലീസിന്റെ സംസ്ഥാന വോളി ചാമ്പ്യൻഷിപ്പിൽ നിരവധി തവണ കളിക്കാരൻ പരിശീലകൻ റഫറി, സംഘാടകൻ കഴിഞ്ഞ തവണ നടന്ന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ ജനറൽ പദവിയും അലങ്കരിച്ചിട്ടുണ്ട് കോഴിക്കേട് ജില്ലക്ക് പുറത്തേക്ക് പോകാതെ തന്നെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളായ കുന്ദമംഗലം, കൊടുവള്ളി, മെഡി.കോളേജ്, ട്രാഫിക്, കൺട്രോൾ റൂം, സ്പെഷൽ ബ്രാഞ്ചിൽ സേവനം ചെയ്ത യൂസുഫ് കുന്ദമംഗലം മേഖലയിലെ എസ് ബി എസ്.ഐ ആയി ആണ് റിട്ടയർ ആകുന്നത് നിരവധി പേരെ വോളിബോൾ പരിശീലനം നൽകി രാജ്യത്തിനകത്തും പുറത്തും ഉന്നത ജോലിയിൽ എത്തിക്കാൻ കഴിഞ്ഞ ഇദേദഹം നടത്തി വരുന്ന കാരന്തൂർ പാറ്റേൺ വോളിബോൾ കോച്ചിംഗ് സെന്ററിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം അഞ്ഞൂറിൽ പരം കുട്ടികൾ ഇവിടെ ഇപ്പോൾ പരിശീലനം നടത്തി വരുന്നുണ്ട്