കുന്ദമംഗലം:ടിപ്പർ ലോറി തട്ടി ഭാഗികമായി തകർന്ന കാരന്തൂർ 8/5 മർക്കസിനടുത്തുള്ള ബസ്സ് കാത്തിരിപ്പ് കേന്ദ്രം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെഅനുമതി ഇല്ലാതെ ചില ആളുകൾ പൂർണമായി പൊളിച്ചു നീക്കുന്ന പ്രവൃത്തി തുടരുകയാണ്
കൊടുവള്ളിയിൽ നിന്നും വന്ന പ്രത്യാകം പരിശീലനം നേടിയ ആളുകളാണ് പൊളിക്കുന്നത് പഞ്ചായത്ത് മെമ്പർ തൊട്ടടുത്ത സ്വകാര്യ സ്ഥാപനത്തിന്റെ പേരിൽ നിർമ്മാണത്തിന് അനുമതിയില്ലാതേ ചെയ്യാൻ നിർദേശം കൊടുത്തതായും പറയപെടുന്നു .കേരളം ഭരിക്കുന്ന പാർട്ടിയുടെ സഹായവും ഇതിനായി തേടിയതായി അറിയുന്നു മുമ്പും ഈ മെമ്പർ ബസ് കാത്തിരിപ്പ് കേന്ദ്രം റിപ്പയർ ചെയ്ത് പേര് കൊത്തിയ ഫലകം വെയ്ക്കാൻ ശ്രമിച്ചത് വിവാദമായതിനെ തുടർന്ന് ഇതിൽ നിന്നും പിന്തിരിയുകയായിരുന്നു. ഒരു കാരണവശാലും മുൻ മെമ്പർ പെരച്ചൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്ഥാപിച്ച കേന്ദ്രം ഗ്രാമ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ പുതുക്കി പണിയുമെന്നും മറ്റൊരു സ്ഥാപനത്തിനും നിർമ്മാണത്തിന് അനുമതി നൽകിയിട്ടില്ലെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ അറിയിച്ചു