ദയാപുരം :
ദയാപുരം ഷെയ്ഖ് അൻസാരി ഫൌണ്ടേഷൻ പാവപ്പെട്ട കിടപ്പു രോഗികൾക്കായി നൽകുന്ന ഓക്സിജൻ മെഷിൻ ലളിതമായ ചടങ്ങിൽ വെച്ച് കുന്നമംഗലം ആശ്രയം പെയിൻ ആൻഡ് പാലിയേറ്റീവിന് നൽകി. ദയാപുരം ട്രസ്റ്റ് മെമ്പർ കുഞ്ഞു മുഹമ്മദ് ഹാജി, ഫൌണ്ടേഷൻ മെമ്പർ കൊയ്യപ്പുറത്ത് ഫൈസൽ എന്നിവർ സംഭാവനയായി നൽകിയ 2 മെഷിനുകൾ ആശ്രയം പ്രസിഡന്റ് നാരായണൻ നമ്പൂതിരിക്ക് കൈമാറി കൊയ്യപ്പുറത്ത് ഫൈസൽ വിതരണോത്ഘാടനം നിർവഹിച്ചു.
ഷെയ്ഖ് അൻസാരി ഫൌണ്ടേഷൻ പ്രസിഡന്റ് എം.പി അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ദയാപുരം പേട്രൺ സി.ടി അബ്ദുറഹീം മുഖ്യ പ്രഭാഷണം നടത്തി. ഡോ :ആഷ്ലി, ഡോ:. ഐ.പി. അബ്ദുസ്സലാം, അബൂബക്കർ ഫൈസി, നാരായണൻ നമ്പൂതിരി, പ്രശാന്ത് എന്നിവർ സംസാരിച്ചു. ഫൌണ്ടേഷൻ സെക്രട്ടറി പി.കെ. ബാപ്പു ഹാജി സ്വാഗതവും ഉമ്മർ മാസ്റ്റർ നന്ദിയും പറഞ്ഞു.