കെ.എസ്.ആർ.ടി.സി റിക്കവറി വാഹനത്തിൽ ഘടിപ്പിച്ച മറ്റൊരു എഞ്ചിന്റെ സഹായത്തോടെ ആണ് എയർ കംപ്രസറും മറ്റ് അനുബന്ധ ഉപകരണങ്ങളും പ്രവർത്തിക്കുക. ഈ സംവിധാനം ഫിറ്റ് ചെയ്യുന്നതു വഴി വെറും പത്ത് മിനുട്ടു കൊണ്ട് ഒരു ബസിലെ ടയറുകൾ മാറ്റാൻ സാധിക്കും എന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ബ്രേക്ക് ഡൗൺ മൂലം ഉണ്ടാകുന്ന സമയ നഷ്ടം കുറക്കുകയും കെ.എസ്.ആർ.ടി.സി യെ കൂടുതൽ കാര്യക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഈ പുതിയ കണ്ടുപിടുത്തം കെഎസ്ആർടിസിയ്ക്ക് ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും.കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോ ഗാരേജിന്റെ സഹകരണത്തോടെ കെ.എസ്.ആർ.ടി.സി കോതമംഗലം ഡിപ്പോയിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ റഷീദ് വി.പി യുടെയും, എംബിറ്റ്സ് കോളേജിലെ മെക്കാനിക്കൽ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ എൽസൺ പോൾ.വി. യുടേയും മേൽനോട്ടത്തിൽ ആണ് റോഷൻ ഷിബു, നോയൽ വർഗീസ്, റൂബൻ ജോൺസൺ, ടിനു ടെന്നിസൺ, മുഹമ്മദ് ഷാ, സ്റ്റെബിൻ മോളത്ത്, വിജയ് ബി നായർ, സുൻ സുൻ സാജു, മനശ്ശെ ബാബു, ദേവൻ ജി നായർ, സായിദ് ഫെറിഷ്, പി.എസ് ടോണി എന്നീ വിദ്യാർത്ഥികൾ
എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ഈ പ്രൊജക്റ്റ് വിജയകരമായി പൂർത്തീകരിച്ചത്.സാമ്പത്തിക നഷ്ടത്തിൽ നിന്നും കരകയറാൻ കെ.എസ്.ആർ.ടി.സി മാനേജ്മെൻ്റ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഒരു സഹായം കൂടി ആണ് വിദ്യാർത്ഥികളുടെ ഈ പ്രൊജക്റ്റ്. കെ.എസ്.ആർ.ടി.സി എം.ഡി.യുടെ സാന്നിധ്യത്തിൽ അടുത്ത ദിവസം തന്നെ ഈ പ്രൊജക്റ്റ് കോർപ്പറേഷന് കൈ മാറും എന്ന് വിദ്യാർത്ഥികൾ അറിയിച്ചിട്ടുണ്ട്. ഈ പ്രവർത്തന വിദ്യ കെഎസ്ആർടിസി വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തും എന്നുതന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ.
