ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന കുറ്റിക്കാട്ടൂർ സ്വദേശി മരിച്ചു കുന്ദമംഗലം: ഏപ്രിൽ 26ന് കുറ്റിക്കാട്ടൂർ ടൗണിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന കുറ്റിക്കാട്ടൂർ മുസ്ലീം ജമാഅത്ത് കമ്മറ്റിയുടെ സിക്രട്ടറിയും മാണിയമ്പലം മഹല്ല് കമ്മറ്റിയുടെ മുൻ വൈ. പ്രസിഡണ്ടുമായ തച്ചോറക്കൽ മീത്തൽ ടി.എം കുഞ്ഞാലി ഹാജി (68) നിര്യാതനായി പരേതനായ ഇമ്പിച്ചിക്കാമുവിന്റെ മകനാണ് ഭാര്യ മാർ ഫാത്തിമ, ഉമ്മുകുൽസു .മക്കൾ ബദറുദ്ധീൻ (ഒമാൻ കസബ്), സാദിക്ക് അലി, ജാസ്മിന, നസീമ മരുമക്കൾ: മൂസ വെള്ളലശ്ശേരി, മൻസൂർ അരീക്കോട്, ഹസീന ഓമശേരി, നൂറ വള്ളിക്കുന്ന് മയ്യിത്ത് നമസ്കാരം 11 ന് ശനി 1 മണി കുറ്റിക്കാട്ടൂർ ടൗൺ ജുമാമസ്ജിദ് 1-30ന് മാണിയമ്പലം ജുമുഅ മസ്ജിദ്.