കുന്ദമംഗലം:ബ്ലഡ് ക്യാൻസറിനോട് പൊരുതി എസ് എസ് എൽ സി ഫുൾ എ പ്ലസ് നേടിയ മിടുക്കി കുട്ടിക്ക് യൂത്ത് ലീഗിന്റെ ആദരം
ബ്ലഡ് ക്യാൻസർ ബാധിച് ചൂലൂർ എം വി ആർ ക്യാൻസർ സെന്ററിൽ ചികിത്സ തുടരുന്നതിനിടെ വന്നെത്തിയ എസ് എസ് എൽ സി പരീക്ഷ എഴുതി എല്ലാ വിഷയങ്ങൾ ക്കും എ പ്ലസ് നേടിയ ഫാത്തിമ ഷഹാന എന്ന വിദ്യാർത്ഥിനിയെ കുന്നമംഗലം നിയോജകമണ്ഡലം മുസ്‌ലിം യൂത്ത്ലീഗ് കമ്മിറ്റി ആദരിച്ചു .ആഴ്ചയിൽ നാല് കീമോ തെറാപ്പി ചെയ്തു കൊണ്ടിരിക്കുന്ന ശഹാനയോട് പരീക്ഷ എഴുതേണ്ടതില്ല എന്ന നിർദ്ദേശമാണ് ഡോക്ടർമാരും ബന്ധുക്കളും നൽകിയിരുന്നത് .പരീക്ഷ എഴുതണമെന്ന ഷഹാനയുടെ നിർദ്ദേശത്തിന് വഴങ്ങിയാണ് പിന്നീട് ആശുപത്രിക്ക് അടുത്തുള്ള സ്കൂളിൽ പരീക്ഷക്ക് അവസരം ഒരുക്കിയത് . ആശുപത്രിയിൽ എത്തി നിയോജകമണ്ഡലം യൂത്ത് ലീഗിന്റെ ഉപഹാരം പ്രെസിഡന്റ് എം ബാബുമോൻ കൈമാറി .ജനറൽ സെക്രട്ടറി ഒ എം നൗഷാദ് ,എം എസ് എഫ് സംസ്ഥാന സെക്രട്ടറി സമദ് പെരുമണ്ണ ,ഹക്കീം മാസ്റ്റർ കള്ളന്തോട് ,കെ ലത്തീഫ് മാസ്റ്റർ ,പി സിറാജ് ,എന്നിവർ സന്നിഹിതരായിരുന്നു .വിധിയെ പഴിക്കാതെ എന്തും നേരിടാൻ തയ്യാറാകണമെന്ന സന്ദേശമാണ് പരീക്ഷവിജയത്തിലൂടെ പുതിയ തലമുറക്ക് കൈമാറാനുള്ളതെന്ന് ഷഹാന ഓർമിപ്പിച്ചു ..രോഗത്തിന്റെ മുൻപിൽ തോറ്റു കൊടുക്കാനുള്ളതല്ല ജീവിതമെന്നും ഈ മിടുക്കി കൂട്ടിച്ചേർത്തു.
രോഗത്തിൽ നിന്ന് പൂർണ മുക്തിയും ജീവിതത്തിൽ ഉന്നത വിജയങ്ങളും ദൈവം നൽകട്ടെ എന്ന പ്രാര്ഥനയോടെയാണ് യൂത്ത് ലീഗ് നേതാക്കൾ മടങ്ങിയത്