കുന്ദമംഗലം:കഴിഞ്ഞ വർഷത്തെ നോമ്പ് തുറ പലഹാരങ്ങൾ വിപണിയിൽ നിന്നാണങ്കിൽ ഇത്തവണ ഭൂരിപക്ഷം വീട്ടുകാരും വീട്ടിൽ നിന്ന് തന്നെ ഉണ്ടാക്കാനാണ് സമയം നീക്കിയത് കാരണം മറ്റൊന്നുമല്ല നല്ല വില കൊടുത്തിട്ടും വിപണിയിൽ നിന്നും ലഭിക്കുന്ന റെഡിമെഡ് പലഹാരങ്ങൾ വേണ്ടത്ര മികവ് പുലർത്തുന്നില്ല എന്നാണ് ഭൂരിഭാഗം വീട്ടുകാരുടെയും അഭിപ്രായം വീട്ടുകാർക്കായി മാക്കൂട്ടം ന്യൂസും രുചിയേറിയപലഹാരം എങ്ങനേ ഉണ്ടാക്കാമെന്ന പംക്തി ആരംഭിക്കുന്നു നിങ്ങൾക്കും നിർദേശിക്കാം രുചിയേറും പലഹാരം ഏറ്റവും നല്ല പാചക നിർദേശത്തിന് 1001 രൂപ സമ്മാനവും ഉണ്ട് ഞങ്ങളുടെ വാട്സപ്പ് നമ്പർ 944711 1070
‘ചട്ടിപത്തിരി ഉണ്ടാക്കും വിധം
മെെദ 100ഗ്രാം,മുട്ടനാലെണ്ണം,പഞ്ചസാര 25ഗ്രാം,അണ്ടിപരിപ്പ് 50ഗ്രാം,ഉണക്കമുന്തിരിങ്ങ: 50ഗ്രാം,വെളളകസ്കസ് : 2 ടേബിൾസ്പൂൺ,കൽകണ്ടം 2 ടേബിൾസ്പൂൺ,നെയ്യ് 50 മി.ല്ലി,പാൽ മുക്കാൽ കപ്പ്,പനിനീർ 1 ടീസ്പ്പൂൺ,ഏലക്കാപൊടി ഒരു നുള്ള്
പാകം ചെയ്യുംവിധം
മൈദ ഉപ്പും വെള്ളവും ചേർത്ത് നല്ല മയത്തിൽ ചപ്പാത്തിക്ക് കുഴക്കുന്നതിന് സമാനമായി കുഴച്ച് ഒരേ വലിപ്പത്തിൽ ആറ് ചെറിയ ഉരുളകളായി ഉരുട്ടിവെക്കുക ഓരോ ഉരുളയും പൊടി വിതറി കഴിയുന്നത്ര നേരിയതായി പരത്തി വെക്കണം ആറു ചപ്പാത്തിയും ഒരേ വലിപ്പത്തിൽ പരത്തണം ശേഷം ഒരു ദോശക്കല്ല് ചൂടാക്കി ഓരോ ചപ്പാത്തിയും അതിൽ ഇട്ട് അൽപം ചൂടാകുമ്പോൾ മറിച്ചിടണം തീ കുറച്ച് അൽപ്പം കഴിഞ്ഞ് ഒന്ന് കൂടെ മറിച്ചിട്ട് ചട്ടകം കൊണ്ട് മെല്ലെ അമർത്തി അൽപ്പം വേവിച്ചെടുക്കണം ചപ്പാത്തി അധികം വെന്ത് ഉണങ്ങി പോകരുത് .ഓരോ ചപ്പാത്തിയും ചുട്ടെടുത്ത് ഒരു പലകമേൽ വെച്ച് വെറെ ഒരു പലക കൊണ്ട് അമർത്തി മൂടണം അല്ലങ്കിൽ ചപ്പാത്തി ഉണങ്ങി പോകും നെയ്യ് ചൂടാകുമ്പോൾ അണ്ടിപരിപ്പും കിസ്മിസും ഇട്ട് ഗോൾഡൻ നിറമായി പൊരിച്ച് കോരി നെയ്യ് മാറ്റിവെയ്ക്കണംവെറെ ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ നെയ്യ് ഒഴിക്കാതേ കസ്കസ് ഇട്ട് തീ കുറച്ച് തുടരെ തുടരെ ഇളകി നിറം മാറുന്നത് വരെ വറുത്ത് കോരുക മുട്ടയും പഞ്ചസാരയും ചേർത്ത് അടിച്ച് യോജിപ്പിച്ച് അതിൽ ഏലക്കാ പൊടിയും പനിനീരും ചേർത്തി വെയ്ക്കുക ചുട്ട ചപ്പാത്തി വെയ്ക്കാന വശ്യമായ
ചുവട് കട്ടിയു
ഉള്ള ഒരു ചെമ്പെടുത്ത് അതിൽ അണ്ടിപ്പരിപ്പ് പൊരി
ച്ച് നെയ്യ്കുറച്ച് ഒഴിച്ച് ഒരു പോലെ തടവണം. പാൽ ഒരു പ്ലേറ്റിൽ ഒഴിച്ച് അതിൽ ഒരു ചപ്പാത്തി ഇട്ട് ഒരു
സെക്കന്റ് നേരം വെച്ച ശേഷം അതിൽ നിന്ന് എടു ത്ത് മുട്ട കൂട്ടിൽ ഇട്ട് രണ്ടുവശവും മുക്കിയെടുത്ത് നെയ് തടവിയ ചെമ്പിൽ വെക്കുക. ഇതിനു മീതെ
വീണ്ടും രണ്ടോ മൂന്നോ ടേബിൾ സ്പൂൺ മുട്ടകൂട്ട്
ഒഴിച്ച് മിതെ അണ്ടിപ്പരിപ്പ്, മുന്തിരി, കൽകണ്ടം, കസ്കൂസ് എന്നിവ ഓരോന്നായി വിതറി കുറച്ച്
നെയ്യും ഒരുപോലെ തുവുക. ഇതേ പ്രകാരം ബാ
ക്കിയുള്ള അഞ്ച് ചപ്പാത്തിയും അടുക്കായി വെക്കണം അവസാനത്തെ ചപ്പാത്തിയുടെ മീതെ അണ്ടിപരിപ്പും മുന്തിരിയും കസ്കസും ധാരാളമായി വിതറി ബാക്കിയുള്ള നെയ്യ് മുഴുവനും ഒരു പോലെ ഒഴിക്കുക ഒരു കനമുള്ള മുടി കൊണ്ട് മൂടിയ ശേഷം മുകളിലും താഴെയും തീ കനൽ ഇട്ട് വേവിച്ച് മേലേ പൊൻ നിറമാകുമ്പോൾ എടുക്കുക തീ കനൽ കൂടാതേ ചട്ടിപത്തിരി ഓവനിൽ വെച്ചും ചുട്ടെടുക്കാം