കോഴിക്കോട് : മാപ്പിളപ്പാട്ടുകളിലൂടെ മനുഷ്യ മനസ്സുകളിൽ ആത്മീയതയുടെ നവോന്മേഷം പകർന്ന പ്രമുഖ വ്യക്തിത്വമായിരുന്നു
എരഞ്ഞോളി മൂസ്സ എന്നും,അദ്ധേഹത്തിൻെറ നിര്യാണം മപ്പിളപ്പാട്ട് പ്രേമികൾക്കും,
ഗായകർക്കും തീരാ നഷ്‌ടമാണ് സമ്മാനിച്ചതെന്നും കോഴിക്കോട് ജില്ലാ കലാ ലീഗ് പ്രസ്താവിച്ചു.
കാലത്തെ വരച്ച് കാണിക്കുന്ന
മാപ്പിളപ്പാട്ടുകൾ ഓരോ കാലത്തും തനത് ശൈലിയിലവതരിപ്പിക്കാനും അതു വഴി ശ്രോദ്ധാക്കളുടെ മനം
കവരാനും കഴിഞ്ഞ ഒരുപാട് ഗായകരുണ്ട്.
അവരിൽ പ്രധാനിയായിരുന്നു
എരഞ്ഞോളി മൂസ്സയെന്നും,
അദ്ധേഹത്തിൻെറ പാട്ടുകൾ
എന്നും മാപ്പിളപ്പാട്ട് പ്രേമികളുടെ ചുണ്ടുകളിൽ തത്തിക്കളിക്കുന്നതും,പഴയ കാല
പാട്ടുകൾ പുതിയ കലാകാരന്മാർ
റീമേക് ചെയ്ത് പുറത്തിറക്കുന്നതും
അദ്ധേഹത്തിൻെറ നാദ സ്വരൂപം
ഈ സമൂഹത്തിൽ ചെലുത്തിയ
സ്വാധീനമാണ് വെളിപെടുത്തുന്നതെന്നും
കലാ ലീഗ് യോഗം അഭിപ്രായപ്പെട്ടു.
അദ്ധേഹത്തിൻെറ വിയോഗത്തിൽ സന്തപ്ത കുടുംബത്തിൻെറ ദുഃഖത്തിൽ പങ്ക് ചേരുകയും,
അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
യോഗം കലാ ലീഗ് സംസ്ഥാന പ്രസിഡണ്ട് ടി.എം.സി.അബൂബക്കർ ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി മുജീബ് ആവിലോറ അനുശോചന പ്രമേയമവതരിപ്പിച്ചു.
ജില്ലാ പ്രസിഡണ്ട് ആവള ഹമീദിൻെറ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
സംസ്ഥാന ജനറൽ സെക്രട്ടറി തൽഹത്ത് കുന്ദമംഗലം,സംസ്ഥാന വൈ. പ്രസിഡണ്ട് ഹബീബ് കാരന്തൂർ,
ജില്ലാ ഭാരവാഹികളായ
കെ.കെ.സി.നൗഷാദ്,
കെ.ടി.ബഷീർ ,
സി.സി.ജോൺ,
സി.റഹീന,
മുനീറ കെ.ടി.പി.
എം.പി.സി.കോയട്ടി,
അബ്ദു പുതുപ്പാടി,
ടി.ഉബൈദുളള,
ബഷീർ നരിക്കുനി,
സി.കെ.ഉബൈദ്
തുടങ്ങിയവർ സംസംരിച്ചു.
സെക്രട്ടറി മസൂദ് ചീക്കിലോട് സ്വാഗതവും
ട്രഷറർ ഖദീം പന്തീർ പാടം നന്ദിയും പറഞ്ഞു